ദിവസങ്ങൾക്ക് മുന്നേ കാണാതായ നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ഭർത്താവും സുഹൃത്തും പിടിയിൽ..!!

155

കുറച്ചു ദിവസങ്ങൾക്ക് മുന്നേ കാണാതായ ബംഗ്ലാദേശ് നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ബംഗ്ലാദേശ് നടിയും വ്ലോഗറുമായ റിമ ഇസ്ലാം ഷിമുവിന്റെ മൃതദേഹം ആണ് ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ നടിയുടെ ഭർത്താവ് ഷെഖാവത്ത് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ മൃദദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി നൽകിയ മൊഴിയിൽ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന് ഇയാൾ ഭാര്യയെ വക വരുത്തി എന്ന് സമ്മതിക്കുക ആയിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ ഉണ്ടായ കാരണം എന്താണ് എന്ന് പുറത്തു വന്നിട്ടില്ല.

അതെ സമയം ഷെഖാവിന് പുറമെ മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്ത് ഫർഹാദിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്നു ദിവസത്തേക്ക് ആണ് ഇവരെ റിമാന്റ് ചെയ്തിരിക്കുന്നത്.