ആശിർവാദ് സിനിമാസിന്റെ ഈ 5 സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യും; ബ്രോ ഡാഡി , ട്വൽത്ത് മാൻ അടക്കമുള്ള ചിത്രങ്ങൾ ഒടിടിയിൽ പോകാൻ കാരണമിത്; ആന്റണി പെരുമ്പാവൂർ പറയുന്നു..!!

mohanlal antony perumbavoor
626

മലയാളത്തിലെ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ മൂവി പ്രൊഡക്ഷൻ ബ്രാൻഡ് ആയി ആശിർവാദ് സിനിമാസ് വളർന്നു കഴിഞ്ഞു. അതും കഴിഞ്ഞ 20 വർഷമായി ഒരു നടന്റെ സിനിമകൾ മാത്രം ചെയ്തുകൊണ്ട്.

ആന്റണി പെരുമ്പാവൂർ വളരുന്നതിനൊപ്പം തന്നെ അദ്ദേഹം മോഹൻലാലിനെ ഇന്ത്യൻ സിനിമയിലെ ഒരു വലിയ ബ്രാൻഡ് ആക്കി മാറ്റി. ഇപ്പോൾ കൊറോണക്ക് ശേഷം കൊറോണക്ക് മുമ്പും എന്ന രീതിയിൽ എല്ലാ മേഖലയും മാറിക്കഴിഞ്ഞു. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച മേഖലയിൽ ഒന്നായിരുന്നു സിനിമ മേഖല.

തീയറ്ററുകളിൽ റിലീസ് ഇല്ലാതെ ആകുകയും ഷൂട്ടിംഗ് വിലക്കുകയും എല്ലാം കഴിഞ്ഞു. നിരവധി തീയറ്ററുകൾ ആണ് പൂട്ടിയത്. ജപ്തി ചെയ്തത്. എന്നാൽ അതെ സമയം ഒടിടി പ്ലാറ്റ്‌ഫോമുകൾ വലിയ ജനപ്രീതി നേടിയതും ഈ രണ്ട് വർഷത്തിന്റെ ഇടയിൽ തന്നെ ആയിരുന്നു.

എന്നാൽ ഇന്ന് മലയാള സിനിമ മേഖലയിൽ ഏറ്റവും വലിയ ചർച്ച തന്നെ ആയിരുന്നു മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രം തീയ്യറ്റർ റിലീസ് സംബന്ധിച്ചു നടന്ന വിവാദങ്ങളിൽ ആദ്യം വിവാദങ്ങൾക്ക് തിരി കൊളുത്തിയത് ഫിയോക് സംഘാടന പ്രസിഡന്റ് കെ വിജയകുമാർ ആയിരുന്നു.

മരക്കാരിന് വേണ്ടി വമ്പൻ ഡിമാന്റ് ആണ് ആശിർവാദ് സിനിമാസ് മുന്നോട്ട് വെച്ചത് എന്നായിരുന്നു വാദം. ആന്റണി പെരുമ്പാവൂർ 40 കോടിയാണ് ആവശ്യപ്പെട്ടത് എന്നുള്ളതായിരുന്നു. എന്നാൽ ആന്റണി പെരുമ്പാവൂർ നടത്തിയ പത്ര സമ്മേളനത്തിൽ തന്നെ ഒരു ചർച്ചക്കും വിളിച്ചില്ല എന്നുള്ളത് തന്നെ ആയിരുന്നു.

എന്തായാലും വിവാദങ്ങൾ ഒരു വിധത്തിൽ കെട്ടടങ്ങി കഴിഞ്ഞു. കാരണം മരക്കാർ ഓൺലൈൻ റിലീസ് ആയിരിക്കും എന്ന് ആശിർവാദ് സിനിമാസ് അറിയിച്ചു കഴിഞ്ഞു. അതോടൊപ്പം ബ്രോ ഡാഡി , ട്വൽത്ത് മാൻ , എലോൺ , തുടങ്ങി പുലിമുരുകന് ശേഷം മോഹൻലാൽ – ഉദയ കൃഷ്ണ – വൈശാഖ് ടീം ഒന്നിക്കുന്ന സിനിമയും ഒടിടിയിൽ ആയിരിക്കും എന്നാണ് അറിയുന്നത്.

എന്നാൽ താൻ ഈ സിനിമകൾ എല്ലാം തന്നെ അതായത് മരക്കാർ ഒഴികെയുള്ള എല്ലാ സിനിമകളും. അതുകൊണ്ടു ആണ് ഈ സിനിമകൾ ഒടിടിയിലേക്ക് എന്ന് തീരുമാനിച്ചത് എങ്കിൽ കൂടിയും താൻ നേരത്തെ പ്രഖ്യാപിച്ച അഞ്ചോളം സിനിമകൾ തീയറ്റർ റിലീസ് ആയിരിക്കും എന്നും ആന്റണി പെരുമ്പാവൂർ വാർത്ത സമ്മേളനത്തിൽ സൂചന നൽകിയിരുന്നു.

അതിൽ ഒരു സിനിമ ആയിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം , കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും , മരക്കാറിന് ശേഷം പ്രിയദർശൻ മോഹൻലാൽ ടീം ഒന്നിക്കുന്ന ബോക്സിങ് ചിത്രം , മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് , അതുപോലെ താരസംഘടനക്ക് വേണ്ടി ഒരുക്കുന്ന സിനിമ ഇതെല്ലാം കൊറോണക്ക് മുന്നേ ഉള്ള പ്രഖ്യാപനങ്ങളാണ്.

ഇതെല്ലാം തീയറ്ററുകൾ ചിന്തിച്ചു ചെയ്ത സിനിമകൾ ആണെന്ന് തന്നെ ആയിരുന്നു ആന്റണി പെരുമ്പാവൂർ പറയുന്നത്. അതുപോലെ തന്നെ ഉപരോധങ്ങൾ അടക്കം തീയറ്റർ സംഘടനാ ഏർപ്പെടുത്തിയാൽ തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നും ആന്റണി പെരുമ്പാവൂർ ചോദിക്കുന്നു. താൻ ഒരു സംഘടനക്കും എതിരല്ല. താൻ നേടിയ പണങ്ങൾ ചിലവഴിച്ചത് സിനിമയിൽ തന്നെ ആയിരുന്നു.

You might also like