പ്രിയ വാര്യരെ കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്ന് തുറന്നടിച്ച് അടാർ ലൗവിലെ നായിക നൂറിൻ..!!

96

ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു അടാർ ലൗ, ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെ ആയിരുന്നു. എന്നാൽ ചിത്രത്തിലെ കണ്ണിറുക്കൽ ഗാനം 2018ൽ എത്തിയതോടെ ചിത്രത്തിൽ പ്രിയ വാര്യർ ഹിറ്റ് ആകുക ആയിരുന്നു. തുടർന്ന് നൂറിനെ മാറ്റി പ്രിയ വാര്യരെ നായിക ആക്കാൻ ഉള്ള നീക്കങ്ങൾ ഒക്കെ നടന്നു. തുടർന്ന് ചിത്രം പ്രതിസന്ധിയിൽ ആയി എങ്കിലും പിന്നീട് ഷൂട്ടിങ് പൂർത്തിയാക്കി ചിത്രം തീയറ്ററുകളിൽ എത്തി എങ്കിലും വലിയ വിജയമായില്ല.

എന്നാൽ, ചിത്രം തീയറ്ററുകളിൽ എത്തിയതോടെ സിനിമ പ്രേമികൾ പ്രിയയെ മറന്ന്, നൂറിനെ ഇഷ്ടമാകുകയും ഏറ്റെടുക്കുകയും ആയിരുന്നു. പ്രിയ വാര്യർക്ക് നൂറിൻ ആയും സംവിധായകൻ ആയും അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടായിരുന്നു എന്നുള്ള ഗോസിപ്പുകൾ നേരത്തെ മുതൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആ ഗോസിപ്പ് യാഥാർഥ്യം തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു മലയാളം ചാനലില്‍ നടന്ന ഒരു ചാറ്റ് ഷോയിൽ പ്രിയയെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ താല്പര്യമില്ല എന്നാണ് അവര്‍ പ്രതികരിച്ചത്. ഇഷ്ടമുള്ള കാര്യം ഇഷ്ടമില്ലാത്ത കാര്യം എന്ന സെഗ്മെന്റില്‍ ആണ് നൂറിന്‍ പ്രതികരിച്ചത്. റോഷന്റെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം ആണ് ആദ്യം ചോദിച്ചത്.

റോഷന്‍ നന്നായി ഡാന്‍സ് കളിക്കുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്‍കാന്‍ സഹായിക്കുമെന്നും റോഷനെക്കാള്‍ നന്നായി കളിക്കാന്‍ തോന്നുമെന്നും നൂറിന്‍ പറയുന്നു. റോഷന്‍ പെട്ടെന്ന് ടെന്‍സ്ഡ് ആവുമെന്നും ചില സമയത്ത് കംഫര്‍ട്ടിബള്‍ അല്ലാതെ ആകുമെന്നും അതാണ് ഇഷ്ടമില്ലാത്തതെന്നും നൂറിന്‍ വ്യക്തമാക്കി.

അടുത്ത് പ്രിയാ വാര്യര്‍ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം നൂറിന്‍ അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് പറഞ്ഞു. ഇഷ്ടമില്ലാത്തത് ചോദിച്ചപ്പോഴും ചിരിച്ചു കൊണ്ട് അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് നൂറിന്‍ അഭിപ്രായപ്പെട്ടു. അതിനെ കുറിച്ച് പറയാന്‍ താല്‍പര്യമില്ലെയെന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് നൂറിന്‍ വ്യക്തമാക്കി.