വടയുടെ തുള കണ്ടില്ല എന്ന് പറഞ്ഞവർക്ക് സമർപ്പിക്കുന്നു; അഞ്ജലി അമീറിന്റെ പുത്തൻ പോസ്റ്റും എഡിറ്റ് ഹിസ്റ്ററിയും..!!

10,806

മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിൽ കൂടിയും അതോടൊപ്പം ബിഗ് ബോസ് സീസൺ 1 മത്സരാർത്ഥി ആയും ഒക്കെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അഞ്ജലി അമീറിന്റേത്. ട്രാൻസ് വുമൺ കൂടിയാണ് അഞ്ജലി. സിനിമയിൽ നായിക ആയി എത്തിയ ആദ്യ ട്രാൻസ് വുമൺ കൂടി ആണ് അഞ്ജലി.

തന്റെ ലിവിങ് ടുഗതർ കൂട്ടുകാരന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു താരം ഒരിക്കൽ രംഗത്ത് എത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ താൻ പങ്കു വെച്ച ചിത്രത്തിൽ മോശം കമന്റ് ഇട്ടവർക്ക് കിടിലം മറുപടി നൽകി ഇരിക്കുകയാണ് അഞ്ജലി അമീർ. അഞ്ജലി ഇട്ട ഫോട്ടോയിൽ തുളയില്ലാത്ത വടയാണോ എന്നായിരുന്നു നിരവധി ആളുകൾ ചോദിച്ചത്.

എന്നാൽ അടുത്ത ചിത്രത്തിൽ കൂടി ആ ചോദ്യം ഉന്നയിച്ചവർക്കുള്ള മറുപടിയും അഞ്ജലി കൊടുത്തു. വടയുടെ തുള കാണാത്തവർക്കായി സമർപ്പിക്കുന്നു എന്നായിരുന്നു പോസ്റ്റ്. എന്നാൽ പോസ്റ്റ് പിന്നീട് എഡിറ്റ് ചെയ്യുക ആയിരുന്നു.

എന്നാൽ ആരാധകരിൽ ഒരാൾ പറയുന്നത് ഒക്കെ കാണിച്ചു കൊടുക്കാൻ നിന്നാൽ ഇനിയും ചോദ്യങ്ങൾ ഉയരും എന്നായിരുന്നു കമന്റ് ഇട്ടത്. അതിനും മറുപടി പറയാൻ അഞ്ജലി മറന്നില്ല. സഹോദരാ.. വിഷമിക്കണ്ട എനിക്ക് അറിയാം എന്റെ പരിധിയും കുറവുകളും. എന്നായിരുന്നു.