മോഹൻലാലിന്റെ എല്ലാം സിനിമകളും ഇനി ഒടിടിയിൽ; ആന്റണി പെരുമ്പാവൂർ..!!

166

ഇനി ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എല്ലാം ഒടിടിയിൽ ആയിരിക്കും എന്ന് ആന്റണി പെരുമ്പാവൂർ.

മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്തായാലും ഒടിടിയിൽ എന്ന് തുറന്നു പറഞ്ഞ ആന്റണി പെരുമ്പാവൂർ ട്വൽത് മാൻ , ബ്രോ ഡാഡി , അലോൺ തുടങ്ങി ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുന്ന വൈശാഖ് ചിത്രവും ഒടിടിയിൽ ആയിരിക്കും എന്ന് ആന്റണി പെരുമ്പാവൂർ.

5 കോടിയാണ് തീയറ്ററുകൾ തനിക്ക് അഡ്വാൻസ് ആയി നൽകിയത് എന്നും താൻ ത് തിരികെ കൊടുത്തു എന്നും പറയുന്ന ആന്റണി പെരുമ്പാവൂർ. ഒരുകോടിക്ക് മുകളിൽ തനിക്ക് തീയ്യറ്ററിൽ നിന്നും പിരിച്ചു കിട്ടാൻ ഉണ്ടെന്നും നാലു വര്ഷം മുന്നേ ഉള്ള പണം ആണ് ഇത് എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

ആന്റണി പെരുമ്പാവൂർ കോടികൾ സഹിക്കേണ്ടി വന്നാലും കുഴപ്പമില്ല എന്നാൽ തീയറ്റർ ഉടമകൾക്ക് ഒരു ലക്ഷം പോലും നഷ്ടം സഹിക്കാൻ കഴിയില്ല എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

ചിത്രം തീയറ്ററിൽ ഇറക്കണം എന്ന് തന്നെ ആയിരുന്നു തീരുമാനിച്ചിരുന്നത് എന്നും എന്നാൽ ഫിയോക്കിൽ ഉള്ളവർ തന്നെയാണ് ഈ സിനിമ തീയേറ്ററിലേക്ക് എത്താതെ എത്തിക്കാൻ ഉള്ള കാരണം എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

അതെ സമയം താൻ ഫിയോക്കിൽ നിന്നും രാജി വെച്ച് എന്നും പുതിയ ഒരു നേതൃത്വം വന്നാൽ മാത്രമേ ഇനി താൻ ഫിയോക്കിലേക്ക് ഉള്ളൂ എന്നും അത് അവർക്ക് തന്നെ വേണം എങ്കിൽ മാത്രം എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.