നടൻ കോട്ടയം പ്രദീപ്‌ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം..!!

223

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു അറുപത്തിയൊന്ന് വയസ്സ് ആയിരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയ പ്രദീപിനെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും ഹൃദയാഘാതം മൂലം 4.15 ഓടെ അന്ത്യം സംഭവിക്കുക ആയിരുന്നു.

സുഹൃത്തിനൊപ്പം ആയിരുന്നു ആശുപത്രിയിൽ എത്തിയത്. ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്.

വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.