അമ്പിളിദേവി കല്യാണത്തിനിട്ട സ്വർണ്ണം മുഴുവൻ മുക്കുപണ്ടം; 100 പവൻ ആദിത്യന് കൊടുത്തുവെന്ന് അമ്പിളിദേവിയും; വിവാഹ മോചന കേസിൽ അമ്പിളി ദേവിക്ക് തിരിച്ചടി..!!

1,080

ഏറെ വാർത്തകൾ നിറഞ്ഞ വിവാഹം ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും. വിവാഹ മോചനം നേടിയ ഇരുവരും പെട്ടന്നൊരു ദിവസം വിവാഹം കഴിച്ച വാർത്ത ആണ് പുറംലോകം അറിയുന്നത്.

തുടർന്ന് അമ്പിളി ദേവിയുടെ മുൻ ഭർത്താവ് കേക്ക് മുറിച്ച് ലൊക്കേഷനിൽ ആഘോഷിച്ചതെല്ലാം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.

പലരും ഈ വിവാഹ ജീവിതം അധിക കാലം പോകില്ല എന്ന് പറഞ്ഞപ്പോൾ അതൊക്കെ വെറും കെട്ടുകഥകൾ മാത്രമെന്ന് ആയിരുന്നു അമ്പിളിയും ആദിത്യൻ ജയനും വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അമ്പിളി ദേവി ആദ്യ വെടിപൊട്ടിച്ചു.

വിവാഹ ജീവിതത്തിൽ കല്ലുകടികൾ ഉണ്ട്. ആദിത്യൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണ്. അവരുമായി ഒന്നിച്ചാണ് താമസം. എന്നാൽ ആദിത്യൻ ഇതിനെ ചെറുക്കാൻ ഉള്ള ശ്രമങ്ങൾ നടത്തി എങ്കിൽ കൂടിയും അതെല്ലാം കാറ്റിൽപറത്തി അമ്പിളി ദേവി സോഷ്യൽ മീഡിയ വഴി വമ്പൻ തുറന്നുപറച്ചിലുകൾ നടത്തി.

പരാജയം മുന്നിൽ കണ്ട ആദിത്യൻ ജയൻ പിന്നെ ജീവിതം തന്നെ വേണോ എന്ന് ഒരിക്കൽ ചിന്തിച്ചു. എന്നാൽ ഇപ്പോൾ വിവാഹ മോചന കേസ് കോടതിയിൽ നടക്കുന്നു. ഞെട്ടിക്കുന്ന അല്ലെങ്കിൽ അമ്പിളി ദേവിക്ക് എതിരെ ഉള്ള നിരവധി തെളിവുകൾ ആണ് ആദിത്യൻ ജയൻ നിരത്തിയത്.

വിവാഹത്തിന് സ്ത്രീധനമായി ആദിത്യൻ ജയൻ വാങ്ങിയത് 100 പവൻ ആയിരുന്നു എന്നാണ് അമ്പിളി ദേവി കോടതിയിൽ പറഞ്ഞത്. കോടതി വിധി അമ്പിളിദേവിക്ക് എതിരെ ആയിരുന്നു. ഒരു സ്ത്രീക്കെതിരെ കോടതി വരുന്നത് ആദ്യമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം.

ആദിത്യൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അമ്പിളിക്കെതിരെ കോടതി വിധി വന്നത് അമ്പിളിയും സുഹൃത്തുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകൾ ആണ് ആദിത്യൻ കോടതിയിൽ സമർപ്പിച്ചത്. കൂടാതെ അമ്പിളി ദേവിയുടെ നൂറുപവൻ സ്വർണം ആദിത്യൻ പണയം വെച്ചിരുന്നു എന്ന് പറഞ്ഞതും കളവാണെന്നത്തിന്റെ തെളിവുകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു.

100 പവൻ സ്വര്ണ്ണം സ്ത്രീധനമായി നൽകി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാൽ 38 പവൻ സ്വർണ്ണം മാത്രമാണ് അമ്പിളി കൊണ്ടുവന്നതെന്ന രേഖയും ആദിത്യൻ കോടതിയിൽ ഹാജരാക്കി. കല്യാണത്തിന് അമ്പിളി ഇട്ട 2 വലിയ സ്വർണ്ണ പതക്ക മാലകൾ 12000 രൂപയ്ക്ക് തൃശൂർ ഗുഡ് വില്‍ കളക്ഷനിൽ നിന്നും വാങ്ങിയ മുക്കുപണ്ടമാണ്.

ഇത് ആദിത്യൻ വാങ്ങിയതാണ്. ഇതിന്റെ ബില്ലുകൾ കോടതിയില്‍ ഹാജരാക്കി. ഈ മാലകളുടെ കൂടെ അമ്പിളി ഇട്ട കമ്മൽ വാങ്ങിയതും 2500 രൂപയ്ക്ക് ആണ്. ഇതും മുക്ക് പണ്ടമാണ്.

കല്യാണത്തിനു അമ്പിളി ഇട്ട നെറ്റി ചുട്ടി നൃത്തത്തിന് വേണ്ടി അണിയുന്ന സാധനം ആയിരുന്നു. ആഭരണങ്ങൾ മാത്രമല്ല കല്യാണത്തിനു അമ്പിളിയുടെ വീട്ടുകാരെല്ലാം വിവാഹത്തിനിട്ട വസ്ത്രങ്ങൾ ആദിത്യന്‍ വാങ്ങി നൽകിയത് ആയിരുന്നു. ഇതിന്റെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കി.