നിറവയറിൽ അമ്പിളി ദേവിക്ക് ശാരീരിക അസ്വാസ്ഥ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചു; എല്ലാവരുടെയും പ്രാർത്ഥന വേണമെന്ന് ആദിത്യൻ ജയൻ..!!

239

ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹം ആയിരുന്നു മിനി സ്ക്രീൻ ലോകത്തെ മിന്നും താരങ്ങളായ ആദിത്യൻ ജയന്റേയും അമ്പിളി ദേവിയുടെയും വിവാഹം. 2019 ജനുവരി 25 നു ആയിരുന്നു ഇരുവരുടെയും വിവാഹം. രണ്ടുപേരുടെയും രണ്ടാം വിവാഹം കൂടി ആയിരുന്നു ഇത്.

വിവാഹവും തുടർന്ന് വിവാദങ്ങളും എല്ലാം ഉണ്ടായി എങ്കിൽ കൂടിയും ഇന്ന് ഇരുവരും ഏറെ സന്തോഷത്തിൽ ആണ്. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി വരുന്ന കാത്തിരിപ്പിൽ ആണ് ഇരുവരും. ഗർഭിണി ആയതിനു ശേഷം അഭിനയ ലോകത്തു നിന്നും ഇടവേളയെടുത്ത അമ്പിളി ദേവിയെ ഇപ്പോൾ ദേഹാ അസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് ആദിത്യൻ ജയൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പിൽ കൂടി അറിയിച്ചത്.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതിനിടയിലാണ് താരത്തെ ആശുപത്രിയിലാക്കി എന്ന വിവരമെത്തിയത്. അമ്പിളിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഭേദപ്പെട്ടുവെന്നും ഷുഗറും പ്രഷറും അല്‍പ്പം ഡൗണ്‍ ആയതാണ് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമായതെന്നും ആദിത്യന്‍ പിന്നീട് പറഞ്ഞിരുന്നു. നല്ല വർത്തക്കായി പ്രാർത്ഥനയോടെ കൂടെ ഉണ്ടാവും എന്നാണ് ആരാധകർ മറുപടിയായി കുറിച്ചത്.