പത്ത് കോടി വാഗ്ദാനം ചെയിതിട്ടും പരസ്യ ചിത്രത്തിൽ അഭിനയിക്കാതെ നയൻതാര; കാരണം ഇതാണ്..!!

46

തെന്നിന്ത്യൻ സിനിമ ലോകത്തെ സൂപ്പർ നായികയാണ് മലയാളത്തിൽ കൂടി എത്തി തമിഴിൽ ചേക്കേറിയ നയൻതാര, സൂപ്പർതാരങ്ങൾ താരങ്ങൾക്ക് ഒപ്പം നിൽക്കുന്ന നടി, ഏറെ വിവാദങ്ങൾ നേടിയിട്ടുണ്ട് എങ്കിൽ കൂടിയും മികച്ച അഭിനയത്തിൽ കൂടിയാണ് സിനിമ ലോകത്ത് തിളങ്ങുന്നത്.

ഇപ്പോഴിതാ പ്രമുഖ വസ്ത്ര വ്യാപാര കടയുടെ പരസ്യ ചിത്രത്തിൽ നിന്നും പിന്മാറിയ വാർത്തയാണ് തരംഗം ആകുന്നത്, 10 കോടി രൂപ വാഗ്ദാനം ചെയിതിട്ടും താരം പിന്മാറുക ആയിരുന്നു, തന്നെ ഇഷ്ടപ്പെടുന്ന ആരാധകർ തന്റെ ചിത്രങ്ങളിൽ കൂടി തന്നെ കണ്ടാൽ മതി എന്നായിരുന്നു നയൻതാരയുടെ നിലപാട്, എന്നാൽ ഈ വർഷം ഇറങ്ങിയ രണ്ട് ചിത്രങ്ങൾ പരാജയം ആയതാണ് താരത്തെ മാറ്റി ചിന്തിപ്പിക്കുന്നത് എന്നാണ് ഒരുവിഭാഗം ആളുകൾ പറയുന്നത്.

താരമൂല്യത്തിൽ ഇടിവ് വരുമോയെന്നുള്ള ഭയമാണ് താരം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ കൂട്ടക്കാത്തത് എന്നാണ് പറയുന്നത്. എന്തായാലും പത്ത് കോടി പോലും വേണ്ട എന്ന് വെച്ചുള്ള നയൻസിന്റെ നിലപാടിൽ ശെരിക്കും ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.