ഉണ്ട എന്ന സിനിമയിൽ താൻ തൃപ്തനല്ല; നിർമ്മാണം മറ്റൊരാൾ ആയിരുന്നെങ്കിൽ ഇതിലും മികച്ചതായെനെ; സംവിധായകന്റെ വാക്കുകൾ..!!

99

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത പുതിയ ചിത്രമായിരുന്നു ഉണ്ട, മമ്മൂട്ടി ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.

നിർമാതാവ് മറ്റൊരാൾ ആയിരുന്നു എങ്കിൽ ചിത്രം ഇതിൽ കൂടുതൽ മികച്ചത് ആയേനെ എന്ന് സംവിധായകൻ പറയുന്നു, ഉണ്ടയുടെ ക്ലൈമാകസില്‍ താൻ തൃപ്തനല്ലെന്നും ‘ഒന്നും ഓർമിപ്പിക്കല്ലേ അത് ചെയിതല്ലേ മതിയാകൂ’ എന്നുമാണ് ഖാലിദ് പറഞ്ഞത്. ഉണ്ടയുടെ നിർമ്മാതാവ് ഇപ്പോൾ ‘ഹാപ്പിയാണോ’ എന്ന ചോദ്യത്തിന് ‘സാധ്യതയില്ല’ എന്നാണ് ഖാലിദ് മറുപടി നൽകിയത്. അനുരാഗ കരിക്കിൻ വെള്ളമാണ് തനിക്ക് ഇഷ്ടപ്പെട്ട ചിത്രമെന്നും ഖാലിദ് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി നോക്കാൻ ആയി കേരളത്തിൽ നിന്നും ഛത്തീസ് ഗണ്ടിൽ പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൃഷ്ണൻ സേതുകുമാർ ആണ് ചിത്രത്തിന്റെ നിർമ്മാണം. പോക്കിരി സൈമൺ, ജെയിംസ് ആൻഡ് ആലീസ് ഒക്കെ ഇദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ ആണ്.

You might also like