ആനക്കൊമ്പ് മോഹൻലാലിന് പരമ്പരാഗതമായി കിട്ടിയത്; ലാലിനെ പിന്തുണച്ച് വനം വകുപ്പ്..!!

79

മോഹൻലാലിന് എതിരെയുള്ള കേസ് ഹർജിക്കാരൻ പ്രശസ്തിക്ക് വേണ്ടി ചെയ്തത് ആയിരിക്കും എന്നും ആനക്കൊമ്പ് മോഹൻലാലിന് പരമ്പരാഗതമായി ലഭിച്ചത് ആണെന്നും വനം വകുപ്പ് ഹൈക്കോടതിയിൽ. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചത് ആണെന്ന് ഉള്ള മോഹൻലാലിന്റെ വാദം ശരിയാണ് എന്നാണ് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ആന കൊമ്പ് കൈവശം വെക്കാൻ ഉള്ള അവകാശം നേരത്തെ വനം വകുപ്പ് മോഹൻലാലിന് നൽകിയിരുന്നു, ആനക്കൊമ്പ് കൈവശം വെച്ചതിന് ലാലിനെതിരെ ഇനിയുള്ള നടപടി വേണ്ടെന്നും സ്വകാര്യ ഹർജി തള്ളണമെന്നും വനംവകുപ്പ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മോഹൻലാൽ അനധികൃതമായി ആനകൊമ്പുകൾ കൈവശം വെച്ചെന്ന കേസിൽ അന്വേഷണം വേഗത്തിൽ ആക്കണം എന്നുള്ള ആവശ്യവുമായി നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതി വനം വകുപ്പിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതിലാണ് വനം വകുപ്പ് വിശദീകരണം നൽകിയത്.

എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ എ പൗലോസ് ആണ് മോഹൻലാലിന് എതിരെ ഹർജി നൽകിയത്. കോടതിയിൽ സമീപിച്ച ഹർജിക്കാരൻ പ്രശസ്തി ആണ് ആഗ്രഹിച്ചിരുന്നത് എന്നാണ് വനം വകുപ്പ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

You might also like