മമ്മൂട്ടിയുടെ മാമാങ്കത്തിൽ അനു സിത്താര ആദ്യമായി ഹോട്ട് ലുക്കിൽ എത്തുമോ; മനസ്സ് തുറന്നു അനു സിത്താര..!!

215

രാജ കാലത്തെ കഥ പറയുന്ന ഒരു ചിത്രം കൂടി മലയാളത്തിൽ വീണ്ടും എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ നായിക നിര തന്നെയാണ് ഉള്ളത്. ബോളിവുഡ് താരം പ്രാചി തെഹ്ലാന്‍ അനു സിത്താര കനിഹ ഇനിയ എന്നിവരാണ് നായികമാരായി എത്തുന്നത്.

ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം എത്തിയപ്പോൾ ഗ്ലാമറിന്റെ അതിപ്രസരം പ്രേക്ഷകർ ആസ്വദിച്ചു കഴിഞ്ഞു. മുല കച്ചയും പാവടയിലും നായിക നടിമാർ ഗാനത്തിൽ തകർത്താടിയപ്പോൾ അനു സിത്താര ഇതുപോലെ എത്തുമോ എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ.

എന്നാൽ ഈ ആശങ്ക തനിക്കും ഉണ്ടായിരുന്നു എന്നാണ് അനു സിതാര പറയുന്നത്. തരാം ഇപ്പോൾ അതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ചിത്രത്തിലെ വസ്ത്രധാരണ രീതിയെ പറ്റി ആശങ്കപ്പെട്ടിരുന്നതായും എന്നാല്‍ തനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് ഒരുക്കിയതെന്നും അനു സിത്താര പറഞ്ഞു.

വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ തനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളുവെന്നും മാമാങ്കം പോലൊരു വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനു സിത്താര പറഞ്ഞു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ സിദ്ധിഖ് തരുണ്‍ അറോറ സുദേവ് നായര്‍ മണികണ്ഠന്‍ സുരേഷ് കൃഷ്ണ മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. നവംബർ 21 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

You might also like