തന്നെ ശ്രീകുമാർ മേനോൻ അപായപ്പെടുത്തും; ഭീഷണി ഭയന്ന് മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകി..!!

62

ഒടിയൻ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ ഗുരുതര ആരോപണങ്ങൾക്ക് ഒപ്പം ഡിജിപിക്ക് പരാതി നൽകി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ.

തനിക്ക് എതിരെ സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നു എന്നും തന്റെ ലെറ്റർ ഹെഡുകളും രേഖകളും ശ്രീകുമാർ മേനോൻ ദുരുപയോഗം ചെയ്യുന്നു എന്നും തന്നെ അപകടപ്പെടുത്താൻ സാധ്യത ഉണ്ടെന്നും മഞ്ജുവിന്റെ പരാതിയിൽ പറയുന്നു.

തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. മോഹൻലാൽ ചിത്രം ഒടിയൻ റിലീസിന് ശേഷം ആണ് ശ്രീകുമാർ മേനോനും അയാളുടെ സുഹൃത്ത് മാത്യു സാമുവലും ചേർന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ആക്രമിക്കുന്നത് എന്നാണ് മഞ്ജു വലിയ പരാതിയിൽ പറയുന്നത്.