ഇതെന്റെ നാലാമത്തെ പ്രണയം, ബാക്കി മൂന്ന് പ്രണയങ്ങൾ ഇങ്ങനെയായി; ഉപ്പും മുളകിലെ ലച്ചു പറയുന്നു..!!

49

ഉപ്പും മുളകും എന്ന മിനി സ്ക്രീൻ പരമ്പര വമ്പൻ ആരാധക നിരയാണ് ഉള്ളത്. ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള ടിവി സീരിയലും ഇത് തന്നെ ആണെന്ന് പറയാം.

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ താരമാണ് ലച്ചു എന്ന ലക്ഷ്മി ബാലചന്ദ്രൻ തമ്പി. ജൂഹി റസിതഗിയാണ് ലച്ചുവിന്റെ വേഷത്തിൽ എത്തുന്നത്. താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ജൂഹി.

തനിക്ക് ജീവിതത്തിൽ ഏറ്റവും രസികൻ ആയി തോന്നിയ ആൾ ഉപ്പും മുളകും സീരിയലിൽ തന്റെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനം ആണെന്ന് ജൂഹി പറയുന്നു, അദ്ദേഹം സീരിയസ് ആയി ഇരുന്നാലും നമുക്ക് തമാശയായി തോന്നും.

ജൂഹിയുടെ അമ്മ മലയാളിയും അച്ഛൻ രാജസ്ഥാൻ സ്വദേശിയും ആണ്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ടോവിനോ തോമസ് ആണെന്ന് പറയുന്ന ജൂഹി, ഓണ്ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

ആദ്യ മൂന്ന് പ്രണയങ്ങളും തകർന്ന് തരിപ്പണമായി, ഇതിപ്പോൾ നാലാമത്തേത് ആണ്, ഇത് പൊളിഞ്ഞു പാളീസ് ആകുന്നത് ഇപ്പോൾ ആണെന്ന് അറിയില്ല.