പൃഥ്വിരാജ് താങ്കൾക്ക് ഇത്രക്കും ദാരിദ്ര്യം ആണെങ്കിൽ ഒന്നും ചെയ്യാതെ ഇരിക്കൂ; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി..!!

62

കഴിഞ്ഞ ദിവസമാണ് ദുരിതബാധിതർക്ക് താൻ റേഞ്ചർ ഓവറിന് ഫാൻസി നമ്പർ വാങ്ങുന്നതിനായി ലേല തുകയായി മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നും നടൻ പൃഥ്വിരാജ് സുകുമാരൻ അറിയിച്ചത്.

എന്നാൽ, പൃഥ്വിരാജ് സുകുമാരന്റെ ഈ തീരുമാനത്തെ വിമർശനം കൊണ്ട് മൂടിയിരിക്കുകയാണ് ഹരീഷ് പേരടി, എന്തെങ്കിലും ഒന്ന് ഒഴുവാക്കിയിട്ടു മാത്രമേ നിങ്ങൾക്ക്‌ ജനങ്ങൾക്ക് ആവശ്യമായ സേവനം നൽകാൻ കഴിയുമെങ്കിൽ ഇത്രയും ദാരിദ്ര്യം പിടിച്ച സഹായം ചെയ്യരുത് എന്നാണ് ഹരീഷ് തന്റെ കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത്, ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല. നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്, Happy New Year.

ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ്…

Posted by Hareesh Peradi on Friday, 16 August 2019