ഭർത്താവ് മരിച്ചു കഴിഞ്ഞു ഏഴ് മാസം കഴിഞ്ഞപ്പോഴാണ് ആ സംഭവം; എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോളാണ് സായ് കുമാറുമായുള്ള വിവാഹം; ബിന്ദു പണിക്കർ..!!

105

താര ദമ്പതികളുടെ പുനർവിവാഹങ്ങളും മറ്റും ഏറെ ആഘോഷം ആകുന്ന കേരളത്തിൽ വലിയ വാർത്ത ആകാത്ത ഒന്നായിരുന്നു സായ് കുമാർ ബിന്ദു പണിക്കർ എന്നിവരുടെ വിവാഹം. താൻ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ ആയിരുന്നു സായിയെട്ടനെ വിവാഹം കഴിച്ചത് എന്നാണ് ബിന്ദു പണിക്കർ.

പ്രസന്നകുമാരിയായിരുന്നു സായികുമാറിന്റെ ആദ്യഭാര്യ. 1986 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ വൈഷ്ണവി എന്നൊരു മകൾ അദ്ദേഹത്തിനുണ്ട്. 2008 ൽ ഈ ബന്ധം പരാജയപ്പെട്ടതിനെത്തുടർന്ന് 2009 ൽ പ്രമുഖ ചലച്ചിത്രനടിയായ ബിന്ദു പണിക്കരെ വിവാഹം ചെയ്തു.

സംവിധായകനായിരുന്ന ബിജു വി നായരാണ് ആദ്യ ഭർത്താവ്. 27 ഒക്റ്റോബർ 1997 ലായിരുന്നു വിവാഹം. ഈ ദാമ്പത്യത്തിൽ അരുന്ധതി പണിക്കർ അഥവാ കല്യാണി എന്ന മകൾ ഉണ്ട്. ബിജു നായർ 6 വർഷങ്ങൾക്ക് ശേഷം 2003 ഹൃദയാഘാതം മൂലം നിര്യാതനായി. തുടർന്ന് ആയിരുന്നു സായി കുമാറിനെ വിവാഹം ചെയ്യുന്നത്.

ബിന്ദു തന്റെ വിവാഹം തകർത്തു എന്ന് സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ രണ്ടു പേരും നിഷേധിച്ചുവെങ്കിലും വിവാഹ മോചനം ലഭിച്ച ഉടൻ തന്നെ ഇവർ വിവാഹം കഴിച്ചു.

എന്നാൽ സായി കുമാറുമായി വിവാഹം നടന്നതിനെ കുറിച്ച് ബിന്ദു പണിക്കർ പറയുന്നത് ഇങ്ങനെയാണ്.

‘ബിജുവേട്ടന്റെ മരണത്തിനു ശേഷം കൈക്കുഞ്ഞുമായി ഞാൻ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ ആണ് സായി കുമാറിന്റെ നേതൃത്വത്തിൽ ഉള്ള ഒരു സ്റ്റേജ് ഷോയിൽ ക്ഷണം ലഭിക്കുന്നത്. ബിജുവേട്ടന്റെ മരണം കഴിഞ്ഞു ഏഴ് മാസമേ അപ്പോൾ ആയുള്ളൂ. എന്റെ ചേട്ടന്റെ നിർബന്ധം കാരണം ഞാൻ ആ ഷോക്ക് പോയത്. തിരിച്ചു നാട്ടിൽ എത്തിയപ്പോൾ ആണ് തങ്ങൾക്ക് എതിരെ ഗോസിപ്പ് വന്നത്.

ഷോക്ക് ഞങ്ങൾ ഒരേ കോസ്റ്റും ധരിച്ചത് ഒക്കെ വലിയ പ്രശ്നമായി. എന്നാൽ ഞാൻ അത് വലിയ കാര്യം ആക്കിയിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണു സായിയേട്ടന്റെ ചേച്ചിയും ഭര്‍ത്താവും എന്റെ വീട്ടില്‍ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതമില്ലെന്നായിരുന്നു എന്റെ മറുപടി. അവര്‍ക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്.