അന്ന് എനിക്ക് കിട്ടിയത് കട്ട തേപ്പ്‌ തന്നെ ആയിരുന്നു; അതോടെ പ്രണയത്തോട് വെറുപ്പായി; കരിക്ക് സുന്ദരി അമേയ പറയുന്നത് ഇങ്ങനെ..!!

101

അമേയ(ameya mathew) എന്ന താരം ഒരു പഴയ ബോംബ് കഥ ആട് 2 എന്നി ചിത്രങ്ങളിൽ കൂടി അഭിനയ ലോകത്ത് എത്തിയത് എങ്കിൽ കൂടിയും താരമായി മാറിയത് മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരിസ് കരിക്കിൽ കൂടിയായിരുന്നു.

കരിക്ക് വെബ്‌സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്‍ദ്ധിച്ചിരുന്നു. കരിക്ക് വെബ്‌സീരീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇന്‍സ്റ്റാഗ്രാമിലും അമേയക്ക് ഫോളോവേഴ്സ് കൂടി.

തുടർന്ന് താരത്തിന്റെ ഒരു ഗ്ലാമർ ഫോട്ടോ ഷൂട്ട് കൂടി ആയപ്പോൾ അമേയ എന്ന താരം മലയാളി പ്രേക്ഷകർക്ക് ഇടയിൽ ചേക്കേറി എന്ന് വേണം പറയാൻ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ തന്റെ പ്രണയത്തെ കുറിച്ചാണ് ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നത്.

“രണ്ട് വര്‍ഷം മുന്‍പ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു. അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. ആ ബന്ധത്തില്‍ ഞാന്‍ സീരിയസ്സായിരുന്നതിനാല്‍ എനിക്ക് ഡിപ്രഷനും കാപര്യങ്ങളുമൊക്കെയായി. എന്നാല്‍ നല്ല കുറച്ച് കൂട്ടുകാര്‍ ഉണ്ടായിരുന്നതിനാല്‍ ഞാനതില്‍ നിന്നും വേഗം മുക്തയായി.

അതോടെ ഞാന്‍ ഇനി ഇതുപോലുള്ള ബന്ധങ്ങളില്‍ പെട്ടുപോകരുതെന്ന പാഠം പഠിച്ചു. ആ പ്രണയം പരാജയം ആയതോടെ സീരിയസ് റിലേഷൻഷിപ്പ് തന്നെ എനിക്ക് ഭയമായി. അതിൽ കൂടുതൽ വെറുപ്പും. ഇനി ഒരു പ്രണയത്തിലേക്ക് താൻ ഇല്ല എന്നും താരം പറയുന്നു.”