ജീവിച്ചിരിക്കുന്ന മധുവിനെ കൊന്ന് സോഷ്യൽ മീഡിയ; ആദരാഞ്ജലികൾ അർപ്പിച്ചു ഞരമ്പന്മാർ..!!

64

മലയാളത്തിന്റെ മഹാ നടനും നേരിടേണ്ടി വന്നു ആ ദുർവിധി. മലയാളത്തിന്റെ മഹാനടൻ ആണ് മധു. 1933 സെപ്‌റ്റംബർ 23 നു കന്നി മാസത്തിലെ ചോതി നക്ഷത്രത്തിൽ ആയിരുന്നു തിരുവനന്തപുരം മേയർ ആയിരുന്ന കീഴതിൽ ആർ പരമേശ്വരപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി മാധവൻ നായർ എന്ന മധു ജനിച്ചത്.

അദ്ദേഹത്തിന്റെ ജന്മദിനം വളരെ ആദരവോടെ തന്നെ സിനിമ ലോകവും അതിനൊപ്പം ചാനലുകളും ആഘോഷിച്ചു. ദൂരദർശൻ ആദരവായി പൂച്ചെണ്ടുകൾ കൊണ്ട് മൂടി, അതിനൊപ്പം അദ്ദേഹത്തിനെ ആദരിച്ചു കൊണ്ട് ടിവിയിൽ പരിപാടിയും ഉണ്ടായിരുന്നു. ഈ പരിപാടിയെ തെറ്റായി പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം ആളുകൾ ചെയ്തത്.

ആദരവിനെ ആദരാഞ്ജലികൾ ആക്കി മാറ്റുക ആയിരുന്നു. ഇതോടെ ജീവിച്ചിരിക്കുന്ന മധു മരിച്ചു എന്നുള്ള വ്യാജ വാർത്ത സാമൂഹിക മാധ്യമത്തിൽ തരംഗമായി. തുടർന്ന് വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്. എന്തായാലും ജീവിക്കുന്ന ഒരാളെ കൂടി കൊന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.