മലയാളികളുടെ പ്രിയ നടൻ സണ്ണി വെയിൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം..!!

29

മലയാള സിനിമയിലെ യുവ നടൻ സണ്ണി വെയിൻ ഇന്ന് രാവിലെ ഗുരുവായൂരിൽ വിവാഹിതനായി. രാവിലെ 6 മണിക്ക് ആയിരുന്നു വിവാഹം. ദുൽഖർ സൽമാൻ നായകനായി എത്തിയ സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടിയായിരുന്നു സണ്ണി വെയിൻ സിനിമ ലോകത്ത് എത്തിയത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു സണ്ണി വെയിന്റെ വിവാഹത്തിൽ പങ്കെടുത്തത്. ഏറെ നാളായി ഇഷ്ടത്തിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആകുക ആയിരുന്നു. അധികം മാധ്യമ ശ്രദ്ധ നൽകാതെ ആയിരുന്നു വിവാഹം. സിനിമ ലോകത്ത് ഉള്ളവർക്ക് ആയുള്ള വിവാഹ സൽക്കാരം പിന്നീട് നടക്കും.