പാടാത്ത പൈങ്കിളിയിൽ ദേവയായി എത്തുന്നത് ശ്രീനിഷ്; സൂരജിനെ പുറത്താക്കിയതോ..!!

187

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്. സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്. തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്.

എന്നാൽ ഇപ്പോൾ സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയിരിയ്ക്കുന്നതയാണ്. താരം പരമ്പരയിൽ നിന്നും വിട്ട് നിൽക്കുകയാണ്. സൂരജ് സൺ പിന്മാറിയതോടെ ആ വേഷം ചെയ്യാൻ എത്തുന്നത് സീരിയൽ നടനും പേർളി മാണിയുടെ ഭർത്താവുമായ ശ്രീനിഷാണ്. ശ്രീനിഷ് എത്താൻ ഉള്ള കാരണവും ഇപ്പോൾ എത്തി കഴിഞ്ഞു.

സീ കേരളം സീരിയലിൽ സംപ്രേഷണം ചെയ്തിരുന്ന സത്യാ എന്ന പെൺകുട്ടി എന്ന സീരിയലിൽ ആണ് ശ്രീനിഷ് ഇത്രയും നാലും അഭിനയിച്ചിരുന്നത്. എന്നാൽ സീരിയൽ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. അതോടെ ആണ് ശ്രീനിഷ് എത്തും എന്ന് അറിയുന്നത്. മറ്റൊരു താരത്തിന് പകരാമാണെങ്കിൽ കൂടിയും ഏഷ്യാനെറ്റ് ആയതുകൊണ്ട് തിരസ്കരിക്കാൻ സാധ്യതയില്ല എന്നാണ് ആരാധകർ പറയുന്നത്.

സീരിയലിൽ നിന്നും പിന്മാറാനുള്ള കാരണം ചോദിച്ചു നിരവധി ആളുകൾ ആണ് സൂരജ് സണ്ണിന് സന്ദേശങ്ങളും മറ്റുമായി എത്തുന്നത്. നേരത്തെ പ്രതീപ് ചന്ദ്രനും സീരിയലിൽ നിന്നും പിന്മാറിയിരുന്നു. സൂരജ് സൺ പറയുന്നത്.

ചില കാര്യങ്ങൾ പറയാനുണ്ട് എന്നും എന്നാൽ അത് വെളിപ്പെടുത്താൻ തനിക്ക് കുറച്ചു സാകവാശം തരണം എന്നുമാണ്. സൂരജ് ഇല്ല എങ്കിൽ ഇനി സീരിയൽ കാണില്ല എന്ന് നിരവധി ആളുകൾ കമന്റ് ആയി എത്തിയത്. എന്നാൽ ഇപ്പോൾ സീരിയൽ ചിത്രീകരണം കൊറോണ വ്യാപനം മൂലം നിർത്തി വെച്ചിരിക്കുകയാണ്.