വിവാഹം കഴിഞ്ഞു രണ്ടാം ദിവസം തന്നെ ഭർത്താവുമായി വഴക്കായി വീട്ടിൽ നിന്നും ഇറങ്ങി പോകാനൊക്കെ പറഞ്ഞു; സീരിയൽ നടി അനുശ്രീ പറയുന്നു..!!

15,206

ഓമന തിങ്കൾ പക്ഷി എന്ന സീരിയലിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ. പ്രകൃതി എന്ന പേരിൽ സീരിയൽ ലോകത്തിൽ അറിയപ്പെടുന്ന താരം അമ്പതിൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ആയിരുന്നു അനുശ്രീ അഭിനയത്തിലേക്ക് എത്തുന്നത്.

കുറച്ചു കാലങ്ങൾക്ക് മുന്നേയാണ് സീരിയലിൽ അസ്റ്റിസ്റ്റന്റ് ക്യാമറാമാൻ ആയ വിഷ്ണുവിനെ പ്രണയിച്ചു അനുശ്രീ വിവാഹം കഴിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് പരസ്പരം കാണുന്നതും പ്രണയത്തിൽ ആകുന്നതും. വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു വിവാഹം.

വിവാഹ ശേഷം അമ്മയെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു എന്നും അതിൽ കൂടി ഒട്ടേറെ വിമർശനം ഉണ്ടായി എന്നുമാണ് അനുശ്രീ ഇപ്പോൾ പറയുന്നത്. ഞാനും ഭർത്താവും വിവാഹത്തിന് മുന്നേയും അതിന് ശേഷവും വഴക്കുകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ വിവാഹത്തിന് മുന്നേ ഉള്ള അത്രേം വഴക്കുകൾ ഇപ്പോൾ ഇല്ല.

എങ്കിൽ കൂടിയും വിവാഹം കഴിഞ്ഞു രണ്ടാം ദിവസം തന്നെ ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകുകയും അടിച്ചു പിരിയുകയും ചെയ്തു. നീ വീട്ടിൽ നിന്നും ഇറങ്ങി പോ എന്നൊക്കെ പറഞ്ഞു. എന്നാൽ രാത്രി ആകുന്നത് വരെ മാത്രമേ ഇങ്ങനെ ഒക്കെയുള്ളൂ എന്നും അത് കഴിഞ്ഞാൽ പിണക്കം ഇങ്ങോട്ട് വന്നു പരിഹരിക്കുമെന്നും അനുശ്രീ പറയുന്നു.

നമ്മൾ പോസിറ്റീവ് ആയി പറഞ്ഞാലും ചിലപ്പോൾ ഒക്കെ നെഗറ്റീവ് ആയി അത് മാറും എന്നാണ് അനുശ്രീ പറയുന്നത്. വിവാഹം കഴിഞ്ഞപ്പോളും അമ്മയെ മിസ് ചെയ്യുന്നില്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ അതിൽ താൻ ഉദ്ദേശിച്ചത് അല്ല വാർത്ത ആയി പുറത്തു വന്നത്. ഇഷ്ടംപോലെ ആളുകൾ ചീത്ത പറഞ്ഞു.

എന്നാൽ എന്റെ അമ്മയേക്കാൾ കൂടുതൽ കെയർ ചെയ്യുന്ന ആൾ ആണ് ഇവടെ ഉള്ളത്. അപ്പോൾ തന്നെ പകുതി ഫീലിങ്ങ്സ് കുറഞ്ഞു. ചെറിയ കാര്യങ്ങൾക്ക് വരെ കൂടെ ഇരിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്ന ആൾ ആണ് ഭർത്താവ്.

എനിക്ക് ഒന്നും മിസ് ചെയ്യില്ല. എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് നമ്മൾ മറ്റൊരു വീട്ടിലേക്ക് പോയാലും അവിടെ സന്തോഷം ആയി ഇരിക്കണം എന്നും അമ്മയുടെ മിസ്സിംഗ് കൊണ്ട് ഉള്ള ബുന്ധിമുട്ട് ഉണ്ടാകരുത് എന്നൊക്കെ ആണ്.

അല്ലാതെ അമ്മയോട് പിണക്കമോ ഇഷ്ടക്കുറവോ ഒന്നുമില്ല. അമ്മയോട് വാഴക്കാണോ എന്നല്ല എന്നോട് ചോദിച്ചത്. അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്നാണ് ചെയ്യുന്നില്ല എന്ന് തോന്നി ഇല്ല എന്ന് പറഞ്ഞു. അത്രേ ഉള്ളൂ.