തന്റെ ആദ്യ പ്രണയം; എതിർപ്പുകളെ അവഗണിച്ചുകൊണ്ട് എടുത്ത തീരുമാനം; ആദ്യ പ്രണയത്തിനെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സ് തുറന്ന് ചിപ്പി..!!

169

ചിപ്പി എന്ന അഭിനയത്രിയെ മലയാളികൾ കണ്ടു തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇന്നും മലയാളി മനസ്സുകളിൽ ചിപ്പി എന്ന അഭിനേതാവ് ഉണ്ട്. അതിനുള്ള കാരണം ഒരുപക്ഷെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം ആയിരിക്കാം. ശ്രീദേവി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ചിപ്പി രഞ്ജിത് ആണ്.

ചിപ്പി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നതും. മൂന്നു അനിയന്മാരുള്ള വീട്ടിലേക്ക് ചേട്ടൻ വിവാഹം കഴിച്ചു കൊണ്ട് വരുന്ന ദേവി തളർന്നു കിടക്കുന്ന അമ്മായിയമ്മയിൽ നിന്നും കുടുംബം ഏറ്റെടുക്കുകയും ബാലന്റെ മൂന്നു സഹോദരങ്ങൾക്കും അമ്മയായി മാറുകയും ആണ്.

Santhwanam

അങ്ങേയെറ്റം വൈരാഗികമായി ബന്ധങ്ങൾ പറയുന്ന സീരിയൽ കൂടി ആണ് സാന്ത്വനം. ചിപ്പി എന്ന താരം സീരിയൽ രംഗത് സജീവം ആകുന്നത് ആകാശ ദൂത് , വാനമ്പാടി എന്നി സീരിയൽ വഴി ആയിരുന്നു. പ്രൊഡക്ഷൻ കോൺട്രോളറും നിർമാതാവും ആയ രഞ്ജിത് ആണ് ചിപ്പിയുടെ ഭർത്താവ്.

ചിപ്പിയുടെയും രഞ്ജിത്തിന്റേയും പ്രണയ വിവാഹം ആയിരുന്നു. ഇപ്പോൾ തങ്ങളുടെ വിവാഹത്തിനെ കുറിച്ചും ജീവിതത്തെ കുറിച്ചും പറയുന്ന ചിപ്പിയുടെ അഭിമുഖം ആണ് വൈറൽ ആകുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു ചിപ്പിയും രഞ്ജിത്തും തമ്മിൽ ഉള്ള പ്രണയം.

ചിപ്പിയുടെ വീട്ടിൽ നിന്നും കടുത്ത എതിർപ്പ് ഉണ്ടായിരുന്നു ഇരുവരും തമ്മിൽ ഉള്ള പ്രണയത്തിന്. ഈ എതിർപ്പുകൾ എല്ലാം അവഗണിച്ചുകൊണ്ട് ആയിരുന്നു തങ്ങൾ ആ തീരുമാനം എടുത്തത്. സമ പ്രായത്തിൽ ഉള്ളവർക്കോ സൃഹുത്തുക്കൾക്കോ ലഭിച്ചതുപോലെ തങ്ങൾക്ക് പ്രണയിക്കാനും സല്ലപിക്കാനും കഴിഞ്ഞിരുന്നില്ല.

എന്നാൽ ഞങ്ങളുടെ മനസുകൾ തമ്മിൽ പ്രണയം കൈമാറി. എന്നായിരുന്നു രഞ്ജിത്തും ആയുള്ള പ്രണയം തുടങ്ങുന്നത് എന്ന് ചോദിക്കുമ്പോൾ നിറഞ്ഞ ചിരിയിൽ ആണ് ചിപ്പി മറുപടി നൽകുന്നത്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ മാത്രം ആണ് ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ളത്.

അവിടെ വെച്ച് ആയിരുന്നു ഞങ്ങൾ പ്രണയത്തിൽ ആകുന്നത്. ആ ഒരു സിനിമയിൽ മാത്രം ആയിരുന്നു ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തത് എന്നും ചിപ്പി പറയുന്നു. മൊബൈൽ ഫോൺ ഇറങ്ങിയ കാലം ആയിരുന്നു.

ഇൻ കമിങ് കോളിനും ഔട്ട് ഗോയിങ് കോളിനും പണം അടക്കുന്ന സമയം. ഞങ്ങളുടെ പ്രണയം അതുകൊണ്ടു തന്നെ വളരെ ചിലവേറിയത് ആയിരുന്നു. 2001 ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.