ഗർഭിണി ആയതിന് പിന്നിലെ ആ സങ്കട വാർത്ത കൂടി അറിയിച്ച് മൃദുല വിജയ്; ഹൃദയം തകർന്ന് ആരാധകർ..!!

19,025

2021 ജൂലൈയിൽ ആയിരുന്നു മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹം കഴിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

പ്രണയ വിവാഹം ആയിരുന്നില്ല ഇരുവരുടെയും. 2020 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. മൂന്നാറിൽ ആയിരുന്നു ഇരുവരുടെയും ഹണിമൂൺ ആഘോഷങ്ങൾ നടന്നത്. നർത്തകി കൂടി ആയ മൃദുല അഭിനയ ലോകത്തിൽ സജീവമായി തുടങ്ങിയത് 2015 ൽ ആയിരുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ ആണ് യുവ കൃഷ്ണ അഭിനയിക്കുന്നത്. തുമ്പപ്പൂ എന്ന സീരിയലിൽ ആണ് മൃദുല അഭിനയിച്ചിരുന്നത്. ഇപ്പോൾ താൻ അച്ഛൻ ആകാൻ പോകുന്ന സന്തോഷവും അമ്മയാകാൻ പോകാൻ സന്തോഷവും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഷെയർ ചെയ്തത്.

അമ്മയാകുന്നു എന്നുള്ള സന്തോഷം പങ്കു വെക്കുന്നതിന് ഒപ്പം തന്നെ ഇനി തനിക്ക് അടുത്ത കാലത്ത് എങ്ങും സീരിയൽ ലോകത്തിൽ കാണില്ല എന്നുള്ള ദുഃഖ വാർത്ത കൂടി മൃദുല അറിയിച്ചു. ഗർഭിണി ആണെന്ന് സ്ഥിരീകരണം ആയതോടെ ഡോക്ടർ ആണ് റെസ്റ്റ് എടുക്കണം എന്നുള്ള നിർദേശം നൽകിയത് എന്ന് മൃദുല പറയുന്നു.

ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയതിൽ വളരെ സന്തോഷവും അതിയായ സന്തോഷവുമുണ്ട് നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ആവശ്യമാണ് ഞങ്ങളുടെ ഡോക്ടർ വിശ്രമത്തിനായി നിർദ്ദേശിച്ചതിനാൽ ഞാൻ തുമ്പപ്പൂ സീരിയലിൽ നിന്ന് പിന്മാറി ദയവായി എന്നോട് ക്ഷമിക്കൂ.

ഇങ്ങനെ ആയിരുന്നു സീരിയലിൽ നിന്നും പിന്മാറിയതിനെ കുറിച്ച് പറഞ്ഞത്. മഴവിൽ മനോരമയിൽ ആയിരുന്നു തുമ്പപ്പൂ സംപ്രേഷണം ചെയ്‌തിരിക്കുന്നത്. സച്ചിൻ ആയിരുന്നു മൃദുലയുടെ പെയറായി എത്തിയിരുന്നത്.