വയറുവേദനയെടുത്ത് പുളയുമ്പോൾ ആയിരുന്നു ആളുകൾ സെൽഫി ചോദിച്ചു വന്നത്; താരത്തിന്റെ വേദനകൾ മനസിലാക്കാത്ത ആളുകൾ ആണ് പ്രേക്ഷകരെന്ന് നവ്യ നായർ..!!

1,243

മലയാളത്തിൽ ബാലാമണിയായി എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നവ്യ നായർ വിവാഹ ശേഷം മലയാള സിനിമ ലോകത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിൽ കൂടി താരം അഭിനയ ലോകത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിൽ ഒരു കോടി ഷോയിൽ അതിഥി ആയി എത്തിയ നവ്യ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും അതിനൊപ്പം അഭിനയ ലോകത്തിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുമാണ് നവ്യ മനസ്സ് തുറന്നത്.

ജീവിതത്തിൽ താൻ ഒരുപാട് വിഷമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ഫ്ലാറ്റ് വിഷയവുമായി ബന്ധപെട്ടു നിയമപരമായി കുറച്ച് പ്രശ്ങ്ങൾ നിൽക്കുമ്പോൾ താൻ മാനസികമായി തളർന്നു നിൽക്കുക ആയിരുന്നു. അന്ന് ഗുരുവായൂരിൽ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. മേക്കപ്പിട്ട് നിൽക്കുമ്പോൾ എല്ലാം വിഷമയം ആയിരുന്നു.

എന്നാൽ ഡാൻസ് കളിക്കാൻ കയറിയപ്പോൾ ഒരു പ്രത്യക എനർജി കിട്ടുക ആയിരുന്നു. അതുപോലെ കലാകാരന്മാരുടെ മനസ്സ് വിഷമിക്കുന്നത് ഒന്നും അറിയാൻ മനസ്സ് കാണാത്ത ആളുകൾ ആണ് പ്രേക്ഷകർ. മുൻപൊരിക്കൽ അപ്പന്റിസൈറ്റിസ് വേദന കൂടി ആശുപത്രിയിൽ പോയിരുന്നു. വയറുവേദന എടുത്ത് പുളയുമ്പോൾ ആയിരുന്നു ചില ആളുകൾ വന്നു എന്നോട് സെൽഫി ചോദിക്കുന്നത്.

navya nair hot

തകർന്നു പോയ നിമിഷം ആയിരുന്നു. താൻ ദൈവ വിശ്വാസി ആന്നെന്നും തനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ ശക്തി ആണെന്ന് തോന്നുന്നത് ഗുരുവായൂരപ്പൻ ആണെന്നും ഞാൻ ഒരു വിശ്വാസി ആണെന്ന് പറയുന്നതിൽ തനിക്ക് യാതൊരു മടിയുമില്ല എന്നും നവ്യ നായർ പറയുന്നു.

തിരിച്ചു വരവ് നടത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു എന്നും എന്നാൽ ഒരുത്തീ പ്രൊമോഷന്റെ ഭാഗമായി തീയറ്ററുകളിൽ തന്നപ്പോൾ പ്രേക്ഷകർ നല്ല സ്വീകരണം ആണ് നൽകിയത് എന്ന് താരം പറയുന്നു.

You might also like