മോഹൻലാലിനെ കണ്ട സന്തോഷത്തിൽ മനംനിറഞ്ഞു ചിരിച്ച് ജഗതി ശ്രീകുമാർ..!!

123

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ഏഴ് വർഷത്തിന് ശേഷം തിരിച്ചു വരുന്നതിന്റെ സന്തോഷത്തിൽ ആണ് മലയാളികൾ. അഭിനയത്തിലേക്ക് തിരിച്ചെത്തുമ്പോൾ ജഗതിയുടെ ആരോഗ്യ നിലയിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്.

എന്നാൽ, കഴിഞ്ഞ ദിവസം മലയാളം ടെലിവിഷൻ ചാനൽ ആയ സൂര്യയുടെ ഇരുപതാം വാർഷിക ആഘോഷത്തിൽ മോഹൻലാലിനെ നേരിൽ കാണാൻ സാധിച്ചതിൽ ജഗതി ഏറെ സന്തോഷിച്ചു. മലയാളത്തിലെ ഏറ്റവും വലിയ കോമഡി കൂട്ടുകെട്ട് ആയിരുന്നു മോഹൻലാലും ജഗത്തോ ശ്രീകുമാറും.

ലാലിനെ വീണ്ടും നേരിൽ കാണാൻ ആയ സന്തോഷം മുഴുവൻ ഉണ്ട് ജഗതി ശ്രീകുമാറിന്റെ മുഖത്ത്. പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ജഗതി, ഇനി മോഹൻലാലിന് ഒപ്പം ഒരു കിടിലം വേഷം കൂടി ചെയ്തു കാണാൻ ഉള്ള സന്തോഷത്തിൽ ആണ് സിനിമ ലോകം.