ഒറ്റ പ്രസവത്തിൽ 7 കുട്ടികൾ; വൈദ്യലോകത്തെ അപൂർവ്വ നിമിഷങ്ങളിൽ ഒന്ന്..!!

23

ഇറാഖി യുവതിയായ 25കാരിക്കാണ് സ്വാഭാവിക പ്രസവത്തിലൂടെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രി അധികൃതര്‍ അറിയിച്ചു.

ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സ്വാഭാവിക പ്രസവത്തിലൂടെ ജനിച്ചത്. അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അമ്മയും കുഞ്ഞുങ്ങളും പൂര്‍ണാരോഗ്യത്തോടെ ആശുപത്രിയില്‍ തുടരുന്നു.

കുട്ടികളുടെ അച്ഛന്റെ പേര് യൂസഫ് ഫാദില്‍ എന്നറിയിച്ചിട്ടുണ്ടെങ്കിലും അമ്മയുടെ പേര് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, കുഞ്ഞുങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയായിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇറാഖില്‍ ഇത് ആദ്യമായാണ് ഒറ്റപ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്നത്.