ബിഗ് ബോസിലേക്ക് ഇ ബുൾ ജെറ്റ് എത്തുന്നു; എന്നാൽ അവർ ആയിരിക്കും വിജയികളെന്ന് ആരാധകർ..!!

696

മലയാളികളുടെ സ്വീകരണ മുറിയിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയുടെ നാലാം സീസൺ ഉടൻ ആരംഭിക്കാൻ പോകുകയാണ്. അഭ്യൂഹങ്ങൾ നിറഞ്ഞ ഷോയിൽ മോഹൻലാലിന് പകരം സുരേഷ് ഗോപി എത്തും എന്നായിരുന്നു ആദ്യം വന്ന വാർത്ത.

എന്നാൽ അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മോഹൻലാൽ തന്നെയാണ് നാലാം സീസണിലും അവതാരകനായി എത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി പ്രോമോ വീഡിയോ കാണിക്കാൻ തുടങ്ങിയിട്ടുണ്ട് ഏഷ്യാനെറ്റ്. മൂന്നു സീസണിലും ആവേശത്തിന്റെ കൊടുമുടിയിൽ കയറി തന്നെയാണ് അവസാനിച്ചത്.

പുതിയ സീസൺ മാർച്ചിൽ തുടങ്ങനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോ​ഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. ലോ​ഗോ പുറത്തുവിട്ടതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. തങ്ങളുടെ ഇഷ്ട താരങ്ങൾ സീസണിൽ ഉണ്ടാകുമോ എന്നാണ് പലരും കാത്തിരിക്കുന്നത്.

ഇപ്പോൾ ചില സാധ്യത പട്ടികകൾ പുറത്തു വന്നു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1 ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡ് ആയി നിന്ന ചില മിന്നും താരങ്ങൾ ഇത്തവണ ബിഗ് ബോസിൽ ഉണ്ടാവും എന്നാണ് അറിയുന്നത്. അതിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ള ആൾ ആണ്. ഈ ബുൾ ജെറ്റ് സഹോദരങ്ങൾ.

യൂട്യൂബ് വ്ലോഗന്മാർ കൂടി ആയ ഇവർക്ക് വമ്പൻ ആരാധക പിന്തുണ ആണ് ഉള്ളത്. ഇവർ വ്ലോഗ് ചെയ്യാനുള്ള യാത്രകൾ നടത്തുന്ന വാഹനം രൂപമാറ്റം വരുത്തിയതോടെ ആണ് സംഭവങ്ങളുടെ തുടക്കം. നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് വാഹനം കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ചെക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

ഇതോടെ ഇവർക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് നടക്കുകയും എല്ലാം ചെയ്തു. ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ വമ്പൻ പിന്തുണയാണ് പിന്നീട് സോഷ്യൽ മീഡിയ കണ്ടത്. ഇവരുടെ ഈ പിന്തുണ തന്നെയാണ് ഇരുവരെയും ബിഗ് ബോസ് വീട്ടിൽ എത്തിക്കുന്നത്.

ഗായത്രി ആർ സുരേഷ്. കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ആൾ ആണ് ജാമിനാപ്യാരി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ ഗായത്രി. ട്രോൾ വീഡിയോ വഴി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.

തനിക്ക് എതിരെയുള്ള ട്രോളുകൾ കൂടി വന്നപ്പോൾ ട്രോൾ തന്നെ നിരോധിക്കണം എന്ന് സോഷ്യൽ മീഡിയ ലൈവിൽ കൂടി എത്തി മുഖ്യമന്ത്രിയോട് പറഞ്ഞ ആൾ കൂടി ആണ് ഗായത്രി.

പ്രണവ് മോഹൻലാലിനോടുള്ള പ്രണയവും വിവാഹം കഴിക്കണം എന്നുള്ള മോഹവും എല്ലാം പറയുമ്പോൾ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് തോന്നും എങ്കിൽ കൂടിയും ഗായത്രി എന്ന നടിയെ പോലും പ്രണവ് അറിയാൻ വഴിയില്ല എന്ന് ഗായത്രി തന്നെ പറയുന്നു.

ഇത്രയേറെ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒരാൾ ഇപ്പോഴും ബിഗ് ബോസ് ഹൗസിൽ അനിവാര്യമാണ് എന്ന് ബിഗ് ബോസ് ആരാധകർ പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക..