ഫാദേഴ്‌സ് ഡേയിൽ ഏറ്റവും ക്യൂട്ട് ചിത്രമിതാണ്; കൊച്ചുമകൾക്ക് മുടിപിന്നിക്കൊടുത്ത് മമ്മൂക്ക; ദുൽഖറിന്റെ കുറിപ്പ് വൈറൽ..!!

290

ലോകത്തിൽ ഏറ്റവും വലിയ ശക്തിയാണ് അമ്മയെന്ന് പറയുമ്പോഴും അച്ഛന്റെ സ്ഥാനം ചെറുതൊന്നുമല്ല. ഓരോ അരിമണിയും താൻ വിശന്നിരുന്നാലും മക്കൾക്ക് വേണ്ടി ഒഴിഞ്ഞു വെക്കുന്നവൻ ആണ് ഓരോ അച്ഛനും. മക്കൾക്ക് വേണ്ടി ജീവിതത്തിൽ പാതിയും അധ്വാനിച്ചു തീർക്കുന്നവർ.

അമ്മയുടെ സ്നേഹത്തിനും ലാളനക്കും എത്രത്തോളം മധുരമുണ്ടോ അച്ഛന്റെ ശാസനകൾക്കും അതുപോലെ തന്നെ മധുരമുണ്ട്. നിരവധി ആളുകൾ ഫതേർസ് ഡേ ഓരോ രീതിയിലും ആഘോഷിക്കുമ്പോൾ അതൊരു സന്തോഷ ദിനം തന്നെയാണ്. ചലച്ചിത്ര താരങ്ങൾ ഒട്ടുമിക്ക ആളുകളും പിതൃദിനത്തിൽ ആശംസകളുമായി എത്തി.

മോഹൻലാൽ അടക്കം പോസ്റ്റുകൾ ഷെയർ ചെയ്തപ്പോൾ വ്യത്യസ്ത പോസ്റ്റുമായി ആണ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും എത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായി മമ്മൂട്ടി അഭിനയ ലോകം കീഴടക്കിയപ്പോൾ വാപ്പയുടെ പാത പിന്തുടർന്ന് ദുൽഖറും എത്തി.

ഒരു സെക്കന്റ് ഷോയിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ ആരാധകർ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു. തന്റെ പിതാവിന്റെ ലെഗസിയുടെ പിൻഗാമിയാകാതെ സ്വന്തമായൊരു ഇടം നേടാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ദുൽഖർ സൽമാന്റെ ഫാദേഴ്സ് ഡേ പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടേയും തന്റെ മകൾ മറിയത്തിന്റേയും ചിത്രമാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്.

മനോഹരമായ ചിത്രത്തിൽ മറിയത്തിന്റെ മുടി പിന്നി കെട്ടുകയാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പോണി ടെയിൽ ഹെയർ സ്റ്റൈലും ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അനുസരണയോടെ തന്റെ കുഞ്ഞിക്കസേരിയിൽ ഇരിക്കുന്ന കൊച്ചുമകളേയും ചിത്രത്തിൽ കാണാം. അടിക്കുറിപ്പ് ആവശ്യമില്ലെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ദുൽഖർ സൽമാൻ പറയുന്നത്.

ചിത്രം ആയിരം വാക്കുകൾ പറയുന്നുണ്ടെന്നും ദുൽഖർ പറയുന്നു. തന്റെ ഏറ്റവും വലിയ സന്തോഷമെന്നും എന്റെ വാപ്പച്ചിയും എന്റെ മകളുമെന്നും ദുൽഖർ ഹാഷ്ടാഗിലൂടെ കുറിക്കുന്നുണ്ട്. ചിത്രം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്.

മലയാള സിനിമയിൽ നിന്നും നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. സൗബിൻ ഷാഹിർ സാനിയ ഇയ്യപ്പൻ നസ്രിയ ഫഹദ് റോഷൻ ആൻഡ്രൂസ് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്. ഫതേർസ് ഡേയിലെ ഏറ്റവും മികച്ച ക്യൂട്ട് ഫോട്ടോ അങ്ങനെ ഇതായി മാറിക്കഴിഞ്ഞു.