ജയിച്ചത് ദിൽഷ, പക്ഷെ പ്രേക്ഷകരുടെ മനം കവർന്നത് റിയാസ് സലിം; ബ്ലെസ്സ്ലീക്കും റോബിനും ജാസ്മിനും നേടാൻ കഴിയാതെപോയ നേട്ടവുമായി റിയാസ് സലിം..!!

1,146

അങ്ങനെ വാശിയേറിയ പോരാട്ടങ്ങൾക്ക് ഒടുവിൽ വീണ്ടും ഒരു ബിഗ് ബോസ് സീസൺ കൂടി മലയാളത്തിൽ അവസാനിക്കുകയാണ്. ആരായിരിക്കും വിജയി എന്ന് പ്രെഡിക്ട് ചെയ്യാൻ കഴിയാത്ത വിധത്തിൽ ആയിരുന്നു ഇത്തവണ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ മത്സരം നടന്നത്.

അവസാന മൂന്നുപേരിൽ റിയാസ് സലിം, ദിൽഷ പ്രസന്നൻ, മുഹമ്മദ് ഡിലിജെന്റ് ബ്ലേസ്‌ലി എന്നിവർ എത്തിയപ്പോൾ ആരായിരിക്കും വിജയി എന്നുള്ള ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു. എന്നാൽ മൂന്നാം സ്ഥാനം മാത്രം നേടിയായിരുന്നു ബിഗ് ബോസ്സിൽ നിന്നും ഗെയിം ചേഞ്ചർ ആയ റിയാസ് സലിം ഔട്ട് ആകുന്നത്.

മലയാളം ബിഗ് ബോസ് ചരിത്രത്തിൽ റിയാസിനെ പോലെ ഒരു മത്സരാർത്ഥി ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. നാല്പത്തിരണ്ടാം ദിവസം വൈൽഡ് കാർഡ് എൻട്രി വഴി ആയിരുന്നു റിയാസ് സലിം ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്.

കൂടെ എത്തിയത് വിനയ് മാധവ് ആയിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ വീട്ടിലേക്ക് കാല് കുത്തിയതുമുതൽ നിലപാടുകൾ കൊണ്ട് മനസുകൾ കീഴടക്കുക ആയിരുന്നു റിയാസ് സലിം എന്ന് വേണമെങ്കിൽ പറയേണ്ടി വരും. ഇപ്പോൾ മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ആർ ജെ രഘു റിയാസിനെ കുറിച്ചെഴുതിയ കുറുപ്പ് ആണ് വൈറൽ ആകുന്നത്.

കുറച്ചു വർഷം മുന്നേ സംഭവിച്ച ഒരു ഹിസ്റ്റോറിക്കൽ ഫുട്ബാൾ മാച്ച് ആണിത് … ഇത്തിരിക്കുഞ്ഞൻ ജപ്പാനും ആജാനുബാഹു ബെൽജിയവും നിർണായക മത്സരത്തിൽ നേർക്ക് നേർ . സിനിമയെ വെല്ലുന്ന മാസ്സ് രംഗങ്ങളും , ക്ലാസ്സിക് തിരിച്ചു വരവുകളും കൊണ്ട് കോരി തരിപ്പിച്ച മത്സരം . ബെൽജിയം വെള്ളം കുടിച്ചു ജപ്പാനീസ് ടീമിന് മുന്നിൽ . വൈകി വന്ന പോരാട്ട വീര്യത്തിൽ ജപ്പാൻ മുന്നേറി , ഒടുവിൽ അധിക സമയത്തിൽ വിജയഗോൾ നേടിയ ബെൽജിയം അടുത്ത സ്റ്റേജ് മത്സരങ്ങളിലേക്ക് യൊഗ്യത നേടി .

പക്ഷെ പിറ്റേന്ന് ലോകത്തെ സകല സ്പോർട്സ് പേജുകളുടെയും ഹെഡ്‌ലൈനിൽ ഇടം പിടിച്ചത് ജപ്പാന്റെ പേരായിരുന്നു . ന്യുയോർക്ക് ടൈംസിന്റെ ഹെഡ്‌ലൈൻ ഇങ്ങനെയായിരുന്നു ..”ജയിച്ചത് ബെൽജിയം മനസു കവർന്നത് ജപ്പാൻ “….
“yes റിയാസ് … ജയിച്ചത് നിങ്ങളല്ല , പക്ഷെ മലയാളിയുടെ മനസു കവർന്നത് നിങ്ങളാണ് ”
ഇന്നുവരെ എങ്ങനെയിരുന്നോ അങ്ങിനെ തന്നെ ആവട്ടെ നിങ്ങൾ നാളെയും