ജാസ്മിൻ സംശയരോഗി; ഒപ്പം സംസ്കാരവുമില്ല; ജാസ്മിന്റെ ലൈവിന് പിന്നാലെ പിരിയാനുള്ള യഥാർത്ഥ കാരണം പറഞ്ഞ് മോണിക്ക രംഗത്ത്..!!

15,207

ബിഗ് ബോസ് സീസൺ 4 മലയാളം അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോൾ വിജയം നേടും എന്ന് കരുതിയ റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോയി കഴിഞ്ഞു. മാനസിക സമ്മർദ്ദം സഹിക്കാൻ കഴിയാതെ ആയിരുന്നു ജാസ്മിന് ബിഗ് ബോസ്സിൽ നിന്നും വാക് ഔട്ട് നടത്തുന്നത്.

എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോയ ശേഷം നിമിഷക്കൊപ്പം ആടിപ്പാടുന്ന ജെയിംസിനെ കണ്ടു എങ്കിൽ കൂടിയും കാണുന്നത് ഒന്നും സത്യമല്ല എന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന ശേഷവും റിയാലിറ്റിയിലേക്ക് തിരിച്ചു വരാൻ ജാസ്മിന് കഴിഞ്ഞിരുന്നില്ല.

jasmin m moosa nimisha ps

തന്റെ ഫ്രസ്‌ട്രേഷൻ മുഴുവൻ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി ജാസ്മിൻ തീർക്കാൻ ശ്രമിക്കുന്നത് ആയിരുന്നു പിന്നീട് കണ്ടത്. ഇടക്ക് നിമിഷക്കും കാമുകി മോണിക്കക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു എങ്കിൽ കൂടിയും ഇരുവരും പിരിഞ്ഞു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. പിരിയുന്നതിനെ കുറിച്ച് ആദ്യം പറഞ്ഞത് ജാസ്മിൻ ആയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്നു ആയിരുന്നു വെളിപ്പെടുത്തൽ. തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങൾ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് ജാസ്മിൻ ലൈവിൽ എത്തിയത്. നിങ്ങൾക്ക് എല്ലാവർക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേൾ ഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയുമാണ്.

jasmin m moosa

ഞാൻ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാൻ ഷോയിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക ആയിരുന്നു. ഷോയിലും നിരവധി തവണ ജാസ്മിന്‍ മോണിക്കയെ കുറിച്ചും സിയാലുനെ കുറിച്ചും പറഞ്ഞിട്ടുണ്ട്.

ഷോയിലെ സംഭവബഹുലമായ സംഭവങ്ങൾക്ക് ശേഷം തനിക്കും മോണിക്കയ്ക്കും എതിരെ സൈബർ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടക്കുകയാണ്. ബിഗ് ബോസിൽ വന്നത് കൊണ്ടാണ് ഞാൻ അനുഭവിക്കുന്നത്. എന്നാൽ ഇതിലൊന്നും പാർട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവൾ അർഹിക്കുന്നത് അല്ല.

ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവൾക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ട് വേർപിരിയുന്നു എന്ന് ആയിരുന്നു ജാസ്മിൻ പറഞ്ഞത്. എന്നാൽ ഇതിന് മറുപടി പോസ്റ്റ് ആയി മോണിക്ക കൂടി എത്തിയതോടെ ആണ് സംഭവം വഷളാകുന്നത്. ജാസ്മിന്റെ പോസ്റ്റിന് പിന്നാലെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തനിയ്ക്ക് പറയാനുള്ളത് മോണിക്കയും പറഞ്ഞു. മാത്രമല്ല ജാസ്മിനുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ പ്രിന്റും പങ്കുവച്ചു.

അത് പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും അതിനകം ജാസ്മിൻ മോണിക്കയോട് ചാറ്റിൽ പറഞ്ഞ കാര്യങ്ങൾ വൈറൽ ആയി കഴിഞ്ഞു. ജാസ്മിന്റെ അമിതമായ സംശയ രോഗവും ബിഗ്ഗ് ബോസിൽ വച്ചുള്ള സംസാരവുമാണ് വേർപിരിയാൻ കാരണം എന്നാണ് മോണിക്കയുടെ പോസ്റ്റിൽ നിന്നും മനസിലാകുന്നത്.

നീ ഇപ്പോൾ മറ്റൊരാളുമായി പ്രണയത്തിലാണ് അതിന് കാരണം ഞാനാണ്. നിനക്ക് അങ്ങനെ ഒരു സാഹചര്യത്തിലേക്ക് പോകേണ്ട വന്നതിന്റെ കാരണം ഞാനാണ്. നീ കുറച്ചധികം സമാധാനപരമായ ജീവിതം അർഹിക്കുന്നു എന്ന് ചിന്തിക്കാൻ കാരണം ഞാനാണ് നിനക്ക് മറ്റൊരാളോടൊപ്പം ജീവിയ്ക്കാം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ജാസ്മിന്റെ ചാറ്റ്.

എല്ലാം തെറ്റും ഞാൻ ഏൽക്കുന്നു എന്നും എല്ലാം എന്റെ തെറ്റാണ് എന്നും ജാസ്മിൻ ആവർത്തിക്കുന്നുണ്ട്. എന്നാൽ അതിന് മോണിക്ക പറയുന്ന മറുപടി ഷോയിൽ തോന്നിയത് എല്ലാം വിളിച്ച് പറയുന്നതിന് മുമ്പ് ആലോചിക്കണമായിരുന്നു എന്നാണ്.

മാത്രമല്ല ജാസ്മിൻ പങ്കുവച്ച വീഡിയോയുടെ സ്ക്രീൻ പ്രിന്റ് എടുത്ത് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു സ്റ്റോറി കൂടെ മോണിക്ക പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് അതെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ബിഗ് ബോസ് വന്നതിൽ കൂടി ഒന്നും നേടാൻ കഴിയാത്ത ആൾ ആയി ജാസ്മിൻ മാറി എന്നുള്ളതാണ് സത്യം.