കാമുകി മോണിക്കയെ ഉപേക്ഷിച്ചു; ബിഗ് ബോസ് ആണ് എല്ലാത്തിനും കാരണമെന്ന് ജാസ്മിൻ; നിമിഷക്കൊപ്പം ജീവിക്കാൻ ആണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു..!!

106

ബിഗ് ബോസ് സീസൺ 4 മലയാളം ഷോ തുടങ്ങുമ്പോൾ വ്യത്യസ്തമായ മേഖലയിൽ നിന്നും ഉള്ള ആളുകളെ കൊണ്ട് വരാൻ ആയിരുന്നു ബിഗ് ബോസ് ശ്രമം നടത്തിയത്. ലെസ്ബിയൻ ആയ ജാസ്മിൻ എം മൂസയും അതുപോലെ അപർണ മൾബറിയും എല്ലാം എല്ലാം ആ മേഖലയിൽ നിന്നും ഉള്ള ആളുകൾ ആയിരുന്നു.

എന്നാൽ ബിഗ് ബോസ്സിൽ വലിയ തോതിൽ ഉള്ള ആരാധകർ ഉണ്ടാക്കാൻ കഴിഞ്ഞ ആൾ ആയിരുന്നു ജാസ്മിൻ എം മൂസ. ആദ്യ 70 ദിവസം ബിഗ് ബോസ്സിൽ നിന്ന ജാസ്മിൻ മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് സ്വമേധയ ഇറങ്ങുന്നത്.

jasmin riyas robin big boss malayalam

ഗ്രാൻഡ് ഫിനാലെയിൽ ഉണ്ടാവും എന്നുള്ള പ്രതീക്ഷയുള്ള മത്സരാർഥികളിൽ ഒരാൾ ആയിരുന്നു ജാസ്മിൻ എങ്കിൽ കൂടിയും ജാസ്മിൻ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ശേഷം ആണ് ബിഗ് ബോസ്സിൽ നിന്നും പുറത്തേക്കു പോയത്.

ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകർ നേടിയ റോബിനെതിരെ നിന്നത് കൊണ്ട് കടുത്ത ബുള്ളിയിങ് തന്നെ ആയിരിക്കും താരം വെളിയിലും നേരിടേണ്ടി വന്നത്. അതിന് ലെസ്ബിയൻ ആയ താരത്തിന്റെ കാമുകി മോണിക്കയും നേരിടേണ്ടി വന്നിട്ടുണ്ട്.

ഷോയിൽ എത്തുന്നതിന് മുന്നേ താൻ ജീവിതത്തിൽ ഉണ്ടായ ത്യഗവേദനകൾ തുറന്നു പറഞ്ഞിട്ടുള്ള ആൾ ആണ് ജാസ്മിൻ എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസിൽ എത്തിയതോടെ ആയിരുന്നു.

jasmin m moosa

താൻ ഒരു ലെസ്ബിൻ ആണെന്നും തന്റെ പങ്കാളിയുടെ പേര് മോണിക്ക എന്നാണ് എന്നും അടക്കം ജാസ്മിൻ പറഞ്ഞിരുന്നു. ഇപ്പോൾ തങ്ങൾ ഒന്നിച്ചു ള്ള ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ച് പറയുക ആണ് ജാസ്മിൻ. ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ വഴി ആയിരുന്നു തുറന്നു പറച്ചിൽ.

തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങൾ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് ജാസ്മിൻ ലൈവിൽ എത്തിയത്. നിങ്ങൾക്ക് എല്ലാവർക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേൾ ഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയുമാണ്. ഞാൻ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്.

പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാൻ ഷോയിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക ആയിരുന്നു. ഷോയിലും നിരവധി തവണ ജാസ്മിന്‍ മോണിക്കയെ കുറിച്ചും സിയാലുനെ കുറിച്ചും പറഞ്ഞിട്ടുണ്ട്.. ഷോയിലെ സംഭവബഹുലമായ സംഭവങ്ങൾക്ക് ശേഷം തനിക്കും മോണിക്കയ്ക്കും എതിരെ സൈബർ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടക്കുകയാണ്.

ബിഗ് ബോസിൽ വന്നത് കൊണ്ടാണ് ഞാൻ അനുഭവിക്കുന്നത്. എന്നാൽ ഇതിലൊന്നും പാർട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവൾ അർഹിക്കുന്നത് അല്ല. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവൾക്ക് താങ്ങാൻ കഴിയില്ല.

jasmin m moosa

ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പാവാൻ തീരുമാനിച്ചെന്ന് ജാസ്മിൻ പറയുന്നു. ബിഗ് ബോസിൽ നിന്നും വന്നതിൽ ഞാൻ ഇമോഷണലിയും മാനസികയുമായും തകർന്നു. ഈ സാഹചര്യത്തിൽ മോണിക്കയുമായി തുടർന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അർഹത അവൾക്കുണ്ട്.

എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാൻ പറ്റി. ഇത് പൊതുജനത്തിന് മുന്നിൽ പറയാൻ കാരണമുണ്ട്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുമ്പ് ഞങ്ങളുടെ മാത്രം സ്വകാര്യമായിരുന്നു ഇത്. പക്ഷേ അതിന് ശേഷം എന്ത് പറഞ്ഞാലും ചെയ്താലും അതൊക്കെ മീഡിയയിൽ വരുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തിയതെന്നും ജാസ്മിൻ പറയുന്നു.

jasmin m moosa

ഞങ്ങളുടെ ബന്ധം അധികം മുന്നോട്ട് പോവില്ലെന്ന് എനിക്കറിയാം. നമ്മൾ ഒരു റിലേഷൻഷിപ്പിൽ ആകുമ്പോൾ എല്ലാ തരത്തിലും ആ പങ്കാളിയ്ക്ക് സാന്നിധ്യം കൊടുക്കണം. മെന്റലി ഇമോഷണലി ഫിസിക്കലി എല്ലാം വേണം. എനിക്കതിന് പറ്റുന്നില്ല. അതാണ് പിരിയാൻ കാരണം. മോണിക്കയുടെ കൂടെ ഒരുപാട് നല്ല ഓർമ്മകളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ടെന്നും ജാസ്മിൻ പറയുന്നു.

അതെ സമയം നിമിഷയുമായി ബന്ധം തുടരാൻ ആണ് മോണിക്കയെ ഒഴുവാക്കിയത് എന്നും ഒരു വിഭാഗം ആളുകൾ പറയാൻ തുടങ്ങിയിട്ടുണ്ട്. ബിഗ് ബോസ്സിൽ വന്നപ്പോൾ മുതൽ ജാസ്മിൻ ഏറ്റവും കൂടുതൽ അടുപ്പം കാണിക്കുന്നത് നിമിഷവും ആയിട്ട് ആയിരുന്നു. എന്നും ആ ബന്ധം തുടരുമ്പോൾ മോണിക്ക ജാസ്മിനെ ഉപേക്ഷിച്ചത് ആയിരിക്കും എന്നും ചിലർ പറയുന്നു.

You might also like