വിജയിയെ പിന്തള്ളി മോഹൻലാൽ; ലോക്ക് ഡൗണിൽ ടെലിവിഷനിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഈ താരങ്ങൾക്ക്..!!

89

രാജ്യം ലോക്ക് ഡൌൺ ആയപ്പോൾ ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിൽ വമ്പൻ വർദ്ധനവ് ആണ് ഉണ്ടായത്. ദൂരദർശൻ ചാനലിലെ ശക്തിമാൻ മഹാഭാരതം അടക്കം ഉള്ള പഴയ കാല സൂപ്പർ ഹിറ്റ് സീരിയലുകൾ തിരിച്ചെത്തി ഇരുന്നു. വമ്പൻ സ്വീകരണം ലഭിക്കുകയും ചെയ്തു. ഷൂട്ടിങ് മുടങ്ങിയതോടെ ചാനലുകൾ കൂടുതൽ ആയും സംപ്രേഷണം ചെയ്തത് സിനിമകൾ പഴയ ഇന്റർവ്യൂ എന്നിവ ആയിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകർ ടെലിവിഷൻ ചാനലുകൾ കണ്ട താരങ്ങളുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. 13 മുതൽ 27 വരെ ഉള്ള ആഴ്ചകളുടെ ലിസ്റ്റ് ആണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ താരങ്ങളുടെ ലിസ്റ്റ് എടുത്തപ്പോൾ മോഹൻലാൽ മലയാളത്തിൽ നിന്നും എത്തി എന്നുള്ളത് തന്നെ ആണ് ഞെട്ടിക്കുന്ന വസ്തുത. ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ പുറത്തു വിട്ട രേഖകളുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ളത് രജനികാന്തും രണ്ടാം സ്ഥാനത്ത് പ്രഭാസ് വന്നപ്പോൾ മൂന്നാം സ്ഥാനം അക്ഷയ് കുമാറിന് ആണ്.
ആദ്യ അഞ്ചിൽ ഇളയദളപതി വിജയിക്കും മുന്നിൽ നാലാം സ്ഥാനത്തു മോഹൻലാൽ ആണ് ഉള്ളത്. അഞ്ചാം സ്ഥാനം ആണ് വിജയിക്ക്.


1. രജനികാന്ത്:- 144 സിനിമകൾ , 404 ഷോകൾ 523 മില്യൺ കാഴ്ചക്കാർ.

2. പ്രഭാസ്:- 19 സിനിമകൾ 88 ഷോകൾ 229 മില്യൺ കാഴ്ചക്കാർ

3. അക്ഷയ് കുമാർ:- 55 സിനിമകൾ , 141 ഷോകൾ 223 മില്യൺ കാഴ്ചക്കാർ.

4. മോഹൻലാൽ:- 256 ചിത്രങ്ങൾ , 530 ഷോകൾ , 162 മില്യൺ കാഴ്ചക്കാർ

5. വിജയ്:- 62 സിനിമകൾ , 155 ഷോകൾ 143 മില്യൺ കാഴ്ചക്കാർ.