ആ വിവാദത്തിന് ശേഷം ആനിചേച്ചിയെ വിളിച്ചട്ടില്ല; ആനീസ് കിച്ചൻ വിവാദത്തിന്റെ കുറിച്ച് നവ്യ നായർ..!!

2,667

അമൃത ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സെലിബ്രിറ്റി ഷോ ആണ് ആനീസ് കിച്ചൺ. നടി ആനിയാണ് ഷോയുടെ അവതാരക. താരങ്ങൾ അഥിതി ആയി എത്തുന്നതും അവർക്കൊപ്പം പാചകം ചെയ്യുന്നതും വിസെസ്‌ഥങ്ങൾ പങ്കുവെക്കുന്നതുമെല്ലാം ആണ് ഷോ. ഈ ഷോയിലെ ചില എപ്പിസോഡുകൾ വിവാദം ആയതോടെ ആണ് ഷോ പ്രേക്ഷകർ സ്വശിച്ചു തുടങ്ങിയത്.

നവ്യ നായർ, നിമിഷ സജയൻ എന്നിവർ വന്ന എപ്പിസോഡുകൾ ആയിരുന്നു സോഷ്യൽ മീഡിയ വഴി വിവാദങ്ങൾക്ക് വഴി തുറന്നത്. ആനിയുടെ കുക്കിങ്ങിനൊപ്പം നടൻ സംസാരവുമാണ് ഷോയുടെ ഹൈലൈറ്റ്. എന്നാൽ നവ്യ നായർ എത്തിയ ഷോയിൽ ആനി നടത്തിയ ചില പരാമർശങ്ങളും അതിനു നവ്യ നൽകിയ മറുപടിയും എല്ലാം വൈറൽ ആയിരുന്നു.

കുക്കിങ് ചെയ്യുന്ന സ്ത്രീകൾ ആണ് നല്ല വീട്ടമ്മ എന്നായിരുന്നു ആനിയുടെ പക്ഷമെങ്കിൽ കൂടിയും നവ്യ ആ കാഴ്ചപ്പാടിനെ എതിർത്തതോടെ സോഷ്യൽ മീഡിയ വഴി സംഭവം വൈറൽ ആയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണം നടത്തി ഇരിക്കുകയാണ് നവ്യ നായർ. പാചകം അറിയില്ല ആളുകൾ നല്ല വീട്ടമ്മ ആകില്ല എന്ന വാദത്തിനു അന്ന് നവ്യ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു..

പാചകം അറിയില്ലാത്ത ആളുകളും നല്ല വീട്ടമ്മ ആയിരിക്കുമെന്നും സ്ത്രീകൾ മാത്രം ചെയ്യുന്ന ജോലിയാണ് പാചകം എന്നുള്ള കരുതൽ ഉണ്ടാവരുത് എന്നും നവ്യ പറയുന്നു. സ്ത്രീകൾ പാചകം ചെയ്യണ്ട എന്നല്ല താൻ പറഞ്ഞത് എന്നും തന്റെ മകനോടും കുക്കിംഗ് ചെയ്യാൻ ഞാൻ പറയാറുണ്ട് എന്ന് നവ്യ പറയുന്നു.

ആനിചേച്ചിക്ക് കോക്കിങ്‌ ഇഷ്ടം ആണെങ്കിൽ ചേച്ചിക്ക് അത് ചെയ്യാം, അതെ സമയം മറ്റൊരാൾക്ക് അത് ചെയ്യാൻ ഇഷ്ടമല്ല എങ്കിൽ പിന്നെ ഇതിനാണ് അതിനു നമ്മൾ നിർബന്ധിക്കുന്നത് എന്നും നവ്യ ചോദിക്കുന്നു. ഒരു സ്ത്രീ അവൾക്കു ഇഷ്ടമുള്ള ചെയ്യട്ടെ, അതിനുള്ള സ്വാതന്ത്രം അവർക്കു കൊടുക്കൂ, നിങ്ങൾ പറയുന്നത് തന്നെ ആ പെൺകുട്ടി ചെയ്യണം എന്നുള്ള വാശി നല്ലതല്ല എന്നും ആൺ പെൺ വേർതിരിവൊന്നും പാടില്ല എന്നും പാചകം ചെയ്യാൻ എഡ്‌ഷ്ടമുള്ളവർ മാത്രമാണെന്ന് നല്ല വീട്ടമ്മ എന്നുള്ളതായി താൻ കരുതുന്നില്ല എന്നും നവ്യ അന്ന് പറഞ്ഞത്.

നവ്യ നായർ പറഞ്ഞ വാക്കുകൾ വൈറൽ ആയതോടെ ആനി വെറും കുലസ്ത്രീ മാത്രമാണ് എന്നുള്ള തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ആ വീഡിയോ വൈറൽ ആയത് ഞാൻ അറിഞ്ഞില്ല. പെട്ടന്ന് ഒരു ദിവസം കുറെ ആളുകൾ എന്നെ മെൻഷൻ ചെയ്തു പോസ്റ്റൊക്കെ ഇടാൻ തുടങ്ങി, കുറെ ആളുകൾ അഭിനന്ദനങ്ങളും ആശംസകൾ എല്ലാം നേർന്നു. ഞാൻ കരുതി ഞാൻ ഗർഭിണി ആണെന്നുള്ള വാർത്തകൾ വല്ലതും വന്നോയെന്നു. പിന്നീട് അടുത്ത സുഹൃത്തുക്കൾ കൂടി കൺഗ്രാജുലേഷൻസ് കൂടി അറിയിച്ചപ്പോൾ അവരോട് കാര്യങ്ങൾ അന്വേഷിക്കുക ആയിരുന്നു ഞാൻ.

അപ്പോൾ ആണ് ആ വീഡിയോ വൈറൽ ആയ കാര്യം ഞാൻ അറിയുന്നത്. ആ സംഭവത്തിന് ശേഷം ഞാൻ ആനിചേച്ചിയെ വിളിച്ചട്ടില്ല. ആനിചേച്ചിക്ക് എന്നോട് ദേഷ്യം ആണോ എന്നാണ് ഞാൻ കരുതുന്നത്. ആരെങ്കിലും ഞാൻ പറയുന്നത് കേട്ട് എന്നോട് എന്തെങ്കിലും ചെയ്യുമോ എന്നുള്ള ഭയം ചേച്ചിക്ക് ഉണ്ടായിരുന്നു. ഞാൻ കുട്ടിയാണ് എന്നാണു ചേച്ചി കരുതി ഇരുന്നത്. പക്ഷെ സംഭവം ചേച്ചിയുടെ കയ്യിൽ നിന്നും പോകുക ആയിരുന്നു.