വനിത താരങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ; താരസംഘടനയായ അമ്മ ഇന്ന് കൊച്ചിയിൽ യോഗം ചേരും..!!

35

അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ ഇന്ന് താര സംഘടനയായ അമ്മ ഇന്ന് കൊച്ചിയിൽ യോഗം ചേരും. വനിതാ നടിമാർ സിനിമ ലൊക്കേഷനിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അമ്മക്ക് പരാതി നൽകിയിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ ചർച്ച നടത്താനും അതുപോലെ തന്നെ, അടുത്ത മാസം 7ന് അബുദാബിയിൽ വെച്ചു പ്രളയം നേരിട്ട കേരളത്തിന്റെ ദുരിതാശ്വാസ നിധിക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന സ്റ്റേജ് ഷോയെ കുറിച്ചും, അടുത്ത വർഷം നിര്മാതാക്കൾക്കായി നടത്തുന്ന സ്റ്റേജ് ഷോയെ കുറിച്ചും ചർച്ച നടത്തും.

അതുപോലെ തന്നെ ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോക്ക് ആവശ്യമായ റിഹേഴ്‌സൽ നടത്തുന്നതിനും പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്യുന്നതിനും ചുമതലകൾ നൽകുന്നതുമായി ചർച്ചകൾ ഇന്ന് നടക്കും.