മകന്റെ പിറന്നാൾ ഓർമയില്ലാത്ത അച്ഛൻ, മകന്റെ മാസ ചിലവ് പോലും തരാറില്ല; മുൻ ഭർത്താവിനെതിരെ അമ്പിളി ദേവി..!!

171

കഴിഞ്ഞ ദിവസമാണ് ആദിത്യനും അമ്പിളി ദേവിയും തമ്മിൽ ഉള്ള വിവാഹം നടന്നത്, അമ്പിളി ദേവിയുടെ മകന്റെ ജന്മദിനത്തിന്റെ അതേ ദിവസം തന്നെ ആയിരുന്നു അമ്പിളി ദേവിയുടെ രണ്ടാം വിവാഹം.

അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ്, ഛായാഗ്രഹൻ ലോവൽ സീരിയൽ ലൊക്കേഷനിൽ വെച്ചാണ് അമ്പിളിയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ച് ആഘോഷമാക്കിയത് വലിയ വാർത്ത ആയിരുന്നു.

തുടർന്നാണ്, ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമ്പിളി ദേവി, ലോവലിന് എതിരെ ആഞ്ഞടിച്ചത്. സ്വന്തം മകന് എത്ര വയസ്സ് ആയന്ന് പോലും ലോവലിന് അറിയില്ല എന്ന് അമ്പിളി പറയുന്നു.

ലോവൽ എല്ലാവരോടും മകന് ഏഴ് വയസായി എന്നാണ് പറയുന്നത്. എന്നാൽ മകന് ആറ് വയസ്സാണ് എന്നും അമ്പിളി ദേവി പറയുന്നു. 2018 ജനുവരിയിൽ ആണ് ഞങ്ങൾ നിയമപരമായി വേര്പിരിഞ്ഞത് എങ്കിൽ കൂടിയും, അഞ്ച് വർഷമായി ഞങ്ങൾ പിരിഞ്ഞു താമസിക്കുന്നത് എന്നും അമ്പിളി ദേവി പറയുന്നു.

കോടതിയിൽ നിന്നും 2018ൽ നിയമപരമായി പിരിയുമ്പോൾ കോടതി മകന്റെ ചെലവിന് മാസം താരാൻ പറഞ്ഞ 2500 രൂപ പോലും വല്ലപ്പോഴും മാത്രമാണ് ലോവൽ തരുന്നത് എന്ന് അമ്പിളി ദേവി പറയുന്നു. അതുപോലെ തന്നെ മനപ്പൂർവ്വം അപമാനിക്കാൻ ആണ് ശ്രമം എങ്കിൽ നിയമപരമായി നേരിടും എന്നും അമ്പിളി ദേവി കൂട്ടിച്ചേർത്തു.