ശബരിമലയിൽ പോകും, ആർത്തവ ദിവസങ്ങളിൽ അമ്പലത്തിലും പോകും; നടി പാർവതി..!!

40

തനിക്ക് ശെരി എന്നു തോന്നുന്നത് മുഖം നോക്കാതെ വിളിച്ചു പറയുകയും അതുപോലെ വിവാദങ്ങൾ നേരിടുകയും ചെയ്യുന്ന നടിയാണ് പാർവതി മേനോൻ.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി ശെരിയാണ് എന്നും താൻ അതിനെ അനുകൂലിക്കുന്നു എന്നും പാർവതി വ്യക്തമാക്കി. ആർത്തവം അശുദ്ധി ആണെന്ന് വിശ്വസിക്കുന്നില്ല എന്നും ആർത്തവ ദിവസങ്ങളിൽ അമ്പലത്തിൽ പോകാൻ തോന്നിയാൽ പോകും എന്നും പാർവതി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ആർത്തവത്തിന്റെ പേരിലുള്ള സ്ത്രീകൾക്കെതിരായ വിവേചനം അധികാലം തുടരാനാവില്ല. ആർത്തവമുളള സ്ത്രീ മാറ്റി നിർത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. ആർത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവർ പുരുഷ മേധാവിത്വം അടിച്ചേൽപ്പിച്ച പ്രവണതകളിൽ കുടുങ്ങി കിടക്കുന്നവരാണ്. ഈ അഭിപ്രായത്തിന്റെ പേരിൽ ഞാൻ ക്രൂശിക്കപ്പെട്ടേക്കാം, എന്നിരുന്നാലും ആർത്തവമുളള ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നുകയാണെങ്കിൽ പോവുക തന്നെ ചെയ്യും’ -പാർവതി പറഞ്ഞു.

WCC അംഗമായ പാർവതി കസബയിൽ മമ്മൂട്ടി സ്ത്രീ വിരുദ്ധ കഥാപാത്രം ആണ് അവതരിപ്പിച്ചത് എന്ന് പരസ്യമായി വിമർശനം നൽകിയത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

You might also like