ശബരിമല വിഷയത്തിൽ സർക്കാർ പരാജയം; ഈ മണ്ഡല കാലത്ത് ദർശനം നടത്തിയിരിക്കും; തൃപ്തി ദേശായി..!!

33

പ്രായ ഭേതമന്യേ സഭരിമലയിൽ സ്ത്രീ പ്രവേശനം എന്ന സുപ്രീംകോടതി വിധി വന്നത് മുതൽ കേരളത്തിൽ വലിയ സംഘർഷങ്ങളും പ്രതിഷേധങ്ങളും ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതി വിധി കേരള സർക്കാർ സ്വാഗതം ചെയ്യുകയും വിധി നടപ്പാക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തി വരുകയുമാണ്.

എന്നാൽ ശബരിമല വിഷയത്തിൽ കേരള സർക്കാർ പരാജയം ആയെന്നും സ്ത്രീകൾ ആവശ്യപ്പെടാതെ തന്നെ അവർക്ക് ആവശ്യമായ സുരക്ഷ നൽകേണ്ടത് സർക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്വം ആണെന്നും തൃപ്തി ദേശായി കുറ്റപ്പെടുത്തി. അതോടൊപ്പം ഈ മണ്ഡല കാലത്ത് താൻ എന്തായാലും ശബരിമല പ്രവേശനം നടത്തും എന്നും തൃപ്തി ദേശായി അറിയിച്ചു.

ഇന്നലെ 30 വയസ്സുള്ള സ്ത്രീ പ്രവേശനത്തിന് എത്തിയെങ്കിലും പമ്പയിൽ തടയുകയായിരുന്നു, ഇന്ന് രാവിലെ രണ്ട് സ്ത്രീകൾക്ക് എതിരെ 50 വയസ്സ് ആയിട്ടില്ല എന്ന രീതിയിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുകയും പ്രതിഷേധക്കാരുടെ പ്രവർത്തനത്തിൽ രക്ത സമ്മർദ്ദം ഉണ്ടായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ആധാർ കാർഡ് കാണിച്ചു 52 വയസ്സയി എന്നുള്ള ഉറപ്പ് കിട്ടിയപ്പോൾ ദർശനത്തിന് പ്രതിഷേധക്കാർ അവസരം നൽകുകയുമായിരുന്നു

You might also like