സംഭവം പീഡനമാണോ, അണിയറ പ്രവർത്തകരിൽ നേരിട്ട ദുരനുഭവത്തെ കുറിച്ച് മാല പാർവതിയുടെ പുതിയ വെളിപ്പെടുത്തൽ..!!

40

ഉൾക്കാഴ്ച എന്ന ഏഷ്യാനെറ്റ് ചാനലിലെ പ്രോഗ്രാമിൽ അവതാരകയായി എത്തുകയും തുടർന്ന് 2007ൽ ഷാജി കൈലാസ് സംവിധാനം ചെയിത ടൈം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ നടിയാണ് മാല പാർവതി.

തുടർന്ന് 100 ഓളം സിനിമകളിൽ അമ്മ, സഹനടിയുമായി വേഷങ്ങളിൽ എത്തിയ നടിയാണ് മാല പാർവതി, ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആണ് മാല പാർവതി എത്തിയിരിക്കുകയാണ്.

മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന താരം മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇപ്പോൾ ആകാംഷ നിറക്കുക ആയിരുന്നു.

‘ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ,? അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ’- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്.

എന്നാൽ എന്താണ് എന്ന് വ്യക്തമാക്കാതെ ഉള്ള ഈ പോസ്റ്റ് കണ്ട് ആരാധകർ അടക്കം നിരവധി ആളുകൾ ആണ് കമന്റുകളുമായി രംഗത്ത് എത്തിയത്.

ഇതിന് തൊട്ടുപിന്നാലെ താരം മറ്റൊരു പോസ്റ്റ് കൂടി നടി പോസ്റ്റ് ചെയ്യുക ആയിരുന്നു.

എല്ലാവരുടെയും പിന്തുണക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.

എന്തായാലും നടിയുടെ വെളിപ്പെടുത്തലിൽ സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്, എന്താണ് വെളിപ്പെടുത്തൽ എന്നുള്ള കാത്തിരിപ്പും.

ഇന്നലെ ഇട്ട രണ്ട് പോസ്റ്റുകൾക്ക് പിന്നാലെ നടി പീഡനമാണോ എന്നുള്ള ചോദ്യത്തിന് വെളിപ്പെടുത്തൽ നടത്തിയത് ഇങ്ങനെ,

എന്താ പറ്റിയത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞാൻ പറയാം. അതിന്റെ സമയം വരട്ടെ. പീഡനം അല്ല. അങ്ങനെയും ചോദിക്കുന്നുണ്ട്. അല്ല എന്ന് അടിവര ഇടാനാ ഈ പോസ്റ്റ്‌. എന്നായിരുന്നു മാല സോഷ്യൽ മീഡിയയിൽ കുറിച്ചത്.