മലയാള സിനിമയുടെ മുഖമായി മമ്മൂട്ടി; മോളി കാണാമാലിയുടെ ചികിത്സ ചിലവുകൾ ഏറ്റെടുത്ത് മമ്മൂട്ടി..!!

67

കഴിഞ്ഞ ദിവസം ആണ് മലയാളികൾക്ക് ഏറെ ചിരിപിപ്പിക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച ചാള മേരി എന്ന് വിളിപ്പേരുള്ള മോളി കണ്ണമാലി (moly kannamali) ഹൃദ്രോഗത്തെ തുടർന്ന് ആവശ്യമായ ചികിത്സ നേടാൻ കഴിയാതെ നിൽക്കുന്ന വിവരം വാർത്ത ആയത്.

ഇതേ തുടർന്നാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി മോളിയുടെ ചികിത്സ ചിലവുകൾ ഏറ്റെടുത്തത്. മമ്മൂട്ടിയുടെ പിഎ വീട്ടിൽ വന്ന് സംസാരിക്കുകയും തുടർന്ന് തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തു എന്നും മോളിയുടെ മകൻ പറയുന്നു. ഒറ്റ മുറി വീട്ടിൽ ആണ് മോളി കണ്ണമാലി താമസിക്കുന്നത്.