അമ്പിളി ദേവിയുടെയും ആദിത്യന്റെയും മകന് പേരിട്ടു; നൂലുകെട്ടിന്റെ ചിത്രങ്ങൾ വൈറൽ ആകുന്നു..!!

60

മലയാള മിനി സ്ക്രീൻ രംഗത്ത് ഏറെ ആരാധകർ ഉള്ള ദമ്പതികൾ ആണ് ആദിത്യൻ ജയനും അമ്പിളി ദേവിയും. ഏറെ വിവാദകൾക്ക് മുകളിൽ ആണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹവും തുടർന്ന് ജീവിതത്തിൽ ഉണ്ടായ എല്ലാ നല്ല നിമിഷങ്ങളും ആദിത്യൻ ജയൻ സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്യാറുണ്ട്.

ഗർഭിണി ആയതിനു ശേഷവും അഭിനയ തുടർന്ന അമ്പിളി പിന്നീട് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. തുടർന്ന് കുഞ്ഞു പിറന്ന സന്തോഷവും താരങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുയാണ്.

പോസ്റ്റ് ഇങ്ങനെ,

20.11.2019 നായിരുന്നു ‍ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു. ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി. ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ”. പ്രാർത്ഥിക്കണം എല്ലാവരും പ്രാര്‍ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി എന്ന കുറിപ്പിനൊപ്പമായാണ് ആദിത്യന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

https://youtu.be/afpiKdzXToA