നടൻ സത്താർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്..!!

20

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവ സാന്നിധ്യം ആയ നടൻ സത്താർ അന്തരിച്ചു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്. നടി ജയഭാരതിയുടെ മുൻ ഭർത്താവ് ആയിരുന്നു സത്താർ.

1979 ൽ ആയിരുന്നു സത്താർ ജയഭാരതിയെ വിവാഹം കഴിക്കുന്നത്. മൂന്നു മാസം ആയി രോഗ ബാധിതൻ ആയി ചികിത്സയിൽ ആയിരുന്ന സത്താർ ആലുവ ആശുപത്രിയിൽ ആയിരിന്നു അന്ത്യം. മൃതദേഹം കൊടുങ്ങല്ലൂരിൽ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

സംസ്കാരം ആലുവ പടിഞ്ഞാറെ കൊടുങ്ങല്ലൂർ ജുമാ മസ്ജിദിൽ വൈകിട്ട് നാല് മണിക്ക് നടക്കും. 1975 ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് സത്താർ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.