നടി പാർവതി നമ്പ്യാരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം..!!

56

ദിലീപിന്റെ നായികയായി ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ നടിയാണ് പാർവതി നമ്പ്യാർ. ലാൽജോസ് ആയിരുന്നു സംവിധാനം. തുടർന്ന് ബിജു മേനോൻ നായകനായി എത്തിയ ലീലയിൽ കൂടി ശ്രദ്ധ നേടി.

മധുരരാജയിലും പട്ടാഭിരാമനിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പാർവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വിനീത് മേനോൻ ആണ് വരൻ.

തന്റെ ജീവിതത്തിലെ പ്രധാന ദിവസമാണ് ഇന്ന്, എല്ലാവരുടെയും അനുഗ്രഹവും ആശീർവാദവും വേണം എന്നും പാർവതി തന്റെ ഫേസ്ബുക്ക് പേജിൽ കൂടി അറിയിച്ചു. വിവാഹ നിശ്ചയ ഫോട്ടോകളും താരം ആരാധർക്കായി പങ്കുവെച്ചിട്ടുണ്ട്.