മമ്മൂക്കയുടെ ജന്മദിനത്തിൽ മാമാങ്കം ടീസറിനൊപ്പം മറ്റൊരു വമ്പൻ സർപ്രൈസും; ആഘോഷ തിമിർപ്പിൽ ആരാധകർ..!!

37

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ ജോസഫ് എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം, മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും ചിലവേറിയ ചിത്രത്തിൽ, ബോളിവുഡ് സുന്ദരി പ്രാചി ടെഹ്‌ലൻ ആണ് നായികയായി എത്തുന്നത്, ഉണ്ണി മുകുന്ദൻ, അനു സിത്താര എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

മമ്മൂട്ടിയുടെ ജന്മദിനത്തിൽ സെപ്റ്റംബർ7ന് ആണ് ചിത്രത്തിന്റെ റ്റീസർ ഇറങ്ങുന്നത്, ഒക്ടോബറിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്, ചാവേറുകളെ കഥ പറയുന്ന ചരിത്ര കഥയുടെ അടിസ്ഥാനത്തിൽ ആണ് ഈ ചിത്രമെത്തുന്നത്. ശ്യാം കൗശൽ, ത്യാഗരാജൻ മാസ്റ്റർ എന്നിവരാണ് ചിത്രത്തിലെ വമ്പൻ ആക്ഷൻ രംഗങ്ങൾ അണിയിച്ചോരുക്കുന്നത്.

മാമാങ്കം റ്റീസർ മാത്രമല്ല, മമ്മൂട്ടി നെഗറ്റീവ് വേഷത്തിൽ എത്തുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ഒരു സർപ്രൈസ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ടാകും എന്നാണ് അറിയുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും എത്തിയിട്ടില്ല.