ഒടിയനിലെ പാലക്കാടൻ നാടൻപാട്ട് പാടി മോഹൻലാൽ; പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ..!!

98

ദിനംന്തോറും വാർത്തകൾ വന്നുകൊണ്ടേ ഇരിക്കുകയാണ്, ഒന്നിന് പുറകെ ഒന്നായി മോഹൻലാൽ ആരാധകർക്ക് ആവേശം നൽകുന്ന ഒടിയൻ മാണിക്യന്റെ വാർത്തകൾ. ചിത്രം റിലീസ് ചെയ്യാം മുപ്പതോളം ദിവസങ്ങൾ ബാക്കി നിൽക്കെ 320 ഓളം ഫാൻസ് ഷോകൾ ആണ് വരാൻ പോകുന്നത്, അതിൽ 90% ടിക്കറ്റും വിറ്റ് കഴിഞ്ഞു.

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റിലീസ് ആകാനും അതോടൊപ്പം ഏറ്റവും വലിയ ഹൈപ്പ് ചിത്രമാകാനുമാണ് ഒടിയൻ എത്തുന്നത്.

ലോകമെങ്ങും ഒരേ ദിവസം 4000 സ്ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് ഡിസംബർ 14നു റിലീസ് ചെയ്യുന്ന ചിത്രത്തിൽ അഞ്ച് ആക്ഷൻ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നു. കൂടാതെ എം ജയചന്ദ്രൻ ഈണം നൽകിയ അഞ്ച് ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട്, അതിൽ പാലക്കാടൻ നാടൻ പാട്ട് പാടുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണെന്നും ശ്രീകുമാർ മേനോൻ പറയുന്നു.

ഒരേ സമയം മലയാളത്തിലും കൂടെ തെലുങ്കിൽ മൊഴിമാറിയും ചിത്രം റിലീസ് ചെയ്യും, ജനത ഗരാജ് എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആന്ധ്രയിൽ വലിയൊരു വിഭാഗം ആരാധക കൂട്ടം തന്നെയുണ്ട്. പുലിമുരുകന്റെ തെലുങ്ക് പതിപ്പിന് വലിയ വരവേൽപ്പ് തന്നെയാണ് അവർ നൽകിയത്, കൂടാതെ ചൈനയിലും ജപ്പാനും അടക്കുമുള്ള വിദേശ രാജ്യങ്ങളിലും ചിത്രം റിലീസിന് എത്തും.

https://www.facebook.com/vashrikumar/videos/314141029175789/

താൻ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തനിക്ക് ഏറെ പ്രിയപെട്ട ചിത്രമാണ് ഒടിയൻ എന്നാണ് നായിക മഞ്ജു വാര്യർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

Posted by V A Shrikumar on Tuesday, 13 November 2018

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, സിദ്ധിക്ക്, ഇന്നസെന്റ്, നരേൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.