മോഹൻലാൽ മുംബൈയിൽ ലൂസിഫർ ലോക്കേഷനിൽ ജോയിൻ ചെയ്തു..!!

30

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന, മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. വില്ലൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.

കുട്ടിക്കാനം, തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എന്നിവടങ്ങളിൽ ഷോട്ടിങ് പൂർത്തിയ ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്തു, മുംബയിൽ ആണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ. മുംബൈയിലെ ഷൂട്ടിങ്ങിന് ശേഷം അടുത്ത ഷെഡ്യൂൾ ദുബായിൽ ആണ്.

മോഹൻലാലിനെ കൂടാതെ, ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, കലാഭവൻ ഷാജോണ്, സാനിയ അയ്യപ്പൻ, മമ്ത മോഹൻദാസ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.

 

മോഹൻലാൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രം അടുത്ത വർഷം ആണ് റിലീസ്. ചിത്രത്തിന്റെ ഛായാഗ്രഹണം വഹിക്കുന്നത് സുജിത് വാസുദേവും സംഗീത സംവിധാനം ദീപക് ദേവുമാണ്.

You might also like