പുലിമുരുകന്റെ രണ്ടാം ഭാഗം വൈകുന്നതിന്റെ കാരണം ഇതാണ്; സംവിധായകൻ വൈശാഖ് പറയുന്നു..!!

367

ബോക്സ് ഓഫീസ് വിജയങ്ങളിൽ കൂടി ആയാലും അല്ലെങ്കിലും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം ആണ് പുലിമുരുകൻ. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു.

ഉദയ കൃഷ്ണ ആയിരുന്നു കഥയും തിരക്കഥയും എഴുതിയത്. നൂറുകോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാളം സിനിമ കൂടിയാണ് പുലിമുരുകൻ. മലയാളത്തിൽ മറ്റൊരു ചിത്രത്തിനും നേടാൻ കഴിയാത്ത ബോക്സ് ഓഫീസ് നേട്ടം ഉണ്ടാക്കിയ ചിത്രം കേരളത്തിൽ നിന്നും നേടിയത് 86 കോടി രൂപ ആയിരുന്നു.

ലോകവ്യാപകമായി 144 കോടി ആണ് ചിത്രം നേടിയത്. തുടർന്ന് മോഹൻലാൽ ചിത്രം ലൂസിഫർ നൂറുകോടി നേടിയെങ്കിലും കൂടിയും പുലിമുരുകൻ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു എങ്കിൽ കൂടിയും കൃത്യമായ ഒരു കഥയിലേക്ക് എത്താൻ കഴിയാത്തത് കൊണ്ടാണ് രണ്ടാം ഭാഗം ചെയ്യാത്തത് എന്ന് വൈശാഖ് പറയുന്നു.

എന്നാൽ വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് പുലിമുരുകൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവിനെ കുറിച്ച് ചോദ്യം ഉയർന്നത്. ഈ ചോദ്യം വീണ്ടും വീണ്ടും കേൾക്കുന്നത് കൊണ്ടായിരിക്കും രസകരമായ മറുപടി വൈശാഖ് നൽകിയത്. നൈറ്റ് ഡ്രൈവ് റീലീസ് ചെയ്ത ശേഷം ആയിരിക്കും പുലിമുരുകൻ രണ്ടാം ഭാഗം റിലീസ് ചെയ്യുക എന്നുള്ളത് ആയിരുന്നു വൈശാഖ് നൽകിയ മറുപടി.

You might also like