ഇന്ത്യയിൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് പ്രണവ് ചിത്രം..!!

35

ഇത് ഒരു വലിയ നേട്ടം തന്നെയാണ് എന്നു തന്നെ പറയാം, കാരണം തമിഴിൽ രണ്ട് വമ്പൻ ചിത്രങ്ങൾ പൊങ്കലിന് റിലീസ് ചെയ്യാൻ ഇരിക്കെ, ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തിയത്. ഒന്നാം സ്ഥാനത്ത് ഉള്ള സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ പെട്ടയാണ്.

പൊങ്കലിന് തല അജിത്തിന്റെ ചിത്രം വിശ്വാസം വരാൻ ഇരിക്കെ, വിശ്വാസത്തെ മറികടന്നാണ് പ്രണവ് ചിത്രം രണ്ടാം സ്ഥാനത്ത് എത്തിയത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന അടാർ ലൗ പത്താം സ്ഥാനത്തുള്ള മറ്റൊരു ചിത്രം.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്ത മാസം 25ന് ആണ് തീയറ്ററുകളിൽ എത്തുന്നത്, ടോമിച്ചൻ മുളകപാടം നിർമ്മിക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ചിത്രത്തിൽ സായ ഡേവിഡ് പ്രണവിന് നായികയായി എത്തുന്നത്. റോമന്റിക്ക് ആക്ഷൻ ശ്രേണിയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. 2018 ജനുവരി 26ന് ആയിരുന്നു ആദി റിലീസ് ചെയ്തത്. ഒരു വർഷത്തിന് ശേഷമാണ് പ്രണവിന്റെ പുതിയ ചിത്രം എത്തുമ്പോൾ ആരാധകർ ആവേശത്തിൽ ആണ്. ചിത്രത്തിന്റെ ആദ്യ ടീസറിന് വമ്പൻ സ്വീകരണം ആണ് ഡോഷ്യൽ മീഡിയയിൽ ലഭിച്ചത്.

പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ, പ്രണവിന്റെ ആക്ഷൻ രംഗങ്ങൾക്ക് ഉള്ള വലിയൊരു കാത്തിരിപ്പ് തന്നെയാണ് പ്രേക്ഷകർക്ക് ഉള്ളത്. വമ്പൻ താരനിറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രണവിന് ഒപ്പം ഗോകുൽ സുരേഷ് ഒരു പ്രധാന വേഷം ചെയ്യുന്നു, ബിജു കുട്ടൻ, സിദ്ധിഖ്, ഇന്നസെന്റ്, കലാഭവൻ ഷാജോണ്, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ട്. ഗോപി സുന്ദർ ആണ് ചിത്രത്തിൽ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. ടോമിച്ചൻ മുളകപാടം നിർമ്മിക്കുന്ന ചിത്രം, കേരളത്തിൽ വലിയ റിലീസ് തന്നെ ഒരുക്കാൻ ആണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും അതോടൊപ്പം ഡാൻസും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

IMDB has ranked #Petta as the Most Anticipated Indian movie of 2019.#MostAnticipatedPetta#PettaJan10thParaak

Posted by Sun Pictures on Saturday, 29 December 2018

You might also like