പ്രണവ് മോഹൻലാലും ഐ വി ശശിയുടെ മകനും ഒന്നിക്കുന്നു; വരുന്നത് വമ്പൻ ആക്ഷൻ ചിത്രം..!!

43

ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്. ഐ വി ശശിയുടെ മകൻ അനിൽ ശശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആയിരിക്കും നായകനായി എത്തുന്നത്.

ബിഗ് ബഡ്ജെറ്റിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ ശ്രേണിയിൽ ആണ് അണിയിച്ചൊരുക്കുന്നത്. 2019ൽ ആയിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ങ് ആരംഭിക്കുക.

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രം ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രാമലീല സംവിധായകൻ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ്. പുലിമുരുകൻ, രാമലീല എന്നീ ചിത്രങ്ങൾക്ക് ശേഷം ടോമിച്ചൻ മുളകപാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. പ്രണവ് നായകനായി എത്തിയ ആദ്യ ചിത്രം ആദി റിലീസ് ചെയ്ത ജനുവരി 26 ന് ആയിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യുക.