ശബരിമല; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സർക്കാരും ദേവസ്വം ബോർഡും..!!

40

മണ്ഡല കാലത്തിന് ഒരാഴ്ച മാത്രമകലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ശബരിമലയിൽ ഒരുക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിഞ്ഞില്ല എന്ന ആരോപണം ഉയരുന്നു. ദിനം പ്രതി അമ്പതിനായിരത്തിൽ അധികം വിശ്വാസികൾ ആയിരിക്കും ശബരിമലയിൽ ദർശനത്തിന് എത്തുക.

മഹാ പ്രളയത്തിന് ശേഷം പമ്പയിൽ തകർന്ന വിരിവെക്കുന്ന സ്ഥലം ഇതുവരെ പൂർണ്ണ സ്ഥിതിയിൽ ആക്കാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞട്ടില്ല. അതോടൊപ്പം ശബരിമല നേരിടുന്ന മറ്റൊരു വലിയ പ്രശ്നം, വേണ്ടത്ര കുടിവെള്ളം ലഭ്യമാക്കാൻ കഴിയുന്നില്ല എന്നും ആരോപണം ഉണ്ട്.

ശബരിമലയിൽ ദർശനത്തിന് എത്തുമ്പോൾ ഇടത്താവളം ആകുന്ന നിലയ്ക്കലിൽ അത്യാവശ്യത്തിന് ശുചീകരണ മുറികൾ ഇല്ല. ശബരിമലയിൽ പ്രതി ദിനം വേണ്ടത് 100 ലക്ഷം ലിറ്റർ വെള്ളമാണ്. പമ്പയിൽ ഉള്ള മൂന്ന് ശുചീകരണ കോപ്ലെക്സിൽ ഒരെണ്ണം മാത്രമാണ് പ്രയോജന യോഗ്യമായി ഉള്ളത്. അതുപോലെ നിലയ്ക്കലിലും ഇത് തന്നെയാണ് അവസ്ഥ.

40 ലക്ഷം ലിറ്റർ ശുദ്ധ ജലം സംഭരിക്കാൻ ശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും എന്നു പ്രഖ്യാപനം ഉണ്ടായത് ഇതുവരെ എങ്ങും ആയിട്ടില്ല. അതുപോലെ സഭരിമലയിലേക്കുള്ള പ്രളയത്തിൽ തകർന്ന റോഡ് മുഴുവൻ ഇതുവരെ പൂർണ്ണ സ്ഥിതിയിൽ ആക്കാൻ അധികാരികൾക്ക് കഴിഞ്ഞട്ടില്ല

You might also like