‘നെഞ്ചിലെ കാളക്കൊളമ്പ്’ ശങ്കർ മഹാദേവൻ പാടിയ ഒടിയനിലെ വീഡിയോ ഗാനം എത്തി..!!

61

കഴിഞ്ഞ ഡിസംബർ 14ന് ആണ് മോഹൻലാൽ നായകനായി എത്തിയ ഒടിയൻ തീയറ്ററുകളിൽ എത്തിയത്. തീയറ്ററിൽ പ്രദർശനം തുടർന്ന ഒടിയനിലെ ശങ്കർ മഹാദേവൻ പാടിയ ഗാനം എത്തി. ചിത്രത്തിൽ ഒടിയൻ മാണിക്യന്റെ അഭിനയ മുഹൂർത്തങ്ങൾ ഏറെ ഉള്ള ഗാനമാണിത്. എം ജയചന്ദ്രൻ ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ലക്ഷ്‌മി ശ്രീകുമാർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.